ഇന്നും ട്രെയിൻ സര്‍വീസിൽ മാറ്റം, ഒരു ട്രെയിൻ ഭാഗികമായി റദ്ദാക്കി, കാസര്‍കോട് വന്ദേഭാരത് സമയക്രമത്തിലും മാറ്റം



തിരുവനന്തപുരം | കനത്ത മഴയെ തുടര്‍ന്ന് കേരളത്തിലേക്കുള്ള ട്രെയിനുകൾ വൈകിയോടുന്ന സാഹചര്യത്തിൽ ഇന്ന് കേരളത്തിൽ നിന്നുള്ള ട്രെയിൻ സര്‍വീസുകളിൽ മാറ്റം. ഒരു ട്രെയിൻ ഭാഗികമായി റദ്ദാക്കകുയും മറ്റൊന്ന് സമയം മാറ്റി നിശ്ചയിക്കകയും ചെയ്തു.


രാവിലെ 05.15-ന് (ജൂലൈ 31 ബുധനാഴ്ച) തിരുവനന്തപുരം സെൻട്രലിൽ നിന്ന് പുറപ്പെടേണ്ട ട്രെയിൻ നമ്പർ 20634 തിരുവനന്തപുരം-കാസർകോട്  വന്ദേ ഭാരത് എക്സ്പ്രസ്, 2 മണിക്കൂർ 15 മിനിറ്റ് വൈകി 7.30നാണ് പുറപ്പെടുക. കന്യാകുമാരി - മംഗളൂരു സെൻട്രൽ 16650 പരശുറാം എക്സ്പ്രസ് ഭാഗികമായി റദ്ദ് ചെയ്തു. ഇന്ന് പുലര്‍ച്ചെ 03.45ന് കന്യാകുമാരിയിൽ നിന്ന് പുറപ്പെടേണ്ട ട്രെയിൻ, കന്യാകുമാരി മുതൽ ഷൊര്‍ണൂര്‍ വരെയുള്ള സര്‍വീസ് റദ്ദാക്കി. പതിവ് ഷെഡ്യൂൾ പ്രകാരം ഷൊർണൂരിൽ നിന്നാണ് ട്രെയിൻ സർവീസ് ആരംഭിക്കുകയെന്നും റെയിൽവേ അറിയിച്ചു.



കഴിഞ്ഞ ദിവസം, ആലപ്പുഴയിൽ നിന്ന് ചെന്നൈ സെൻട്രൽ വരെ പോകുന്ന എക്സ്പ്രസ് ട്രെയിൻ (22640) വൈകിട്ട് മൂന്ന് മണിക്കായിരുന്നു പുറപ്പെടേണ്ടിയിരുന്നത്. ഇത് ആറ് മണിക്കാണ് പുറപ്പെട്ടത്. തിരുവനന്തപുരം മംഗലാപുരം വന്ദേഭാരത് എക്സ്പ്രസ് വൈകിട്ട് 4.05 നാണ് പുറപ്പെടേണ്ടിയിരുന്നത്. ഇത് ആറ് മണിക്ക് മാത്രമാണ് പുറപ്പെട്ടത്. ഉച്ചയ്ക്ക് രണ്ടരയ്ക്ക്   കാസര്‍കോട് നിന്ന് തിരുവനന്തപുരത്തേക്ക് പുറപ്പെടേണ്ട വന്ദേഭാരത് എക്സ്പ്രസും വൈകിയിരുന്നു.

Post a Comment

Thanks

Previous Post Next Post
Moonniyur Vartha