തിരൂരങ്ങാടി: മഞ്ഞപ്പിത്തമടക്കമുള്ള പകർച്ച വ്യാധികൾ വ്യാപകമാകുന്ന സമയത്ത് മാലിന്യങ്ങളെ കൃത്യമായി സംസ്കരിക്കുന്നതിൽ അലംഭാവം കാണിക്കുന്നതും ഇതേ ചൊല്ലി നഗരസഭ കൗൺസിൽയോഗത്തിലുണ്ടായ ബഹളവും വാർത്ത നൽകിയതിന് സിറാജ് ദിനപത്രം ലേഖകൻ ഹമീദ് തിരൂരങ്ങാടിയെ സാമൂഹിക മാധ്യമങ്ങളിലൂടെ ഭീഷണിപ്പെടുത്തിയ തിരൂരങ്ങാടി നഗരസഭ ആരോഗ്യ സ്ഥിരം സമിതി അദ്ധ്യക്ഷന്റെ നിലപാട് മാധ്യമ സ്വാതന്ത്ര്യത്തിനെതിരെയുള്ള കടന്നു കയറ്റമാണെന്നും ശക്തമായ ഭാഷയിൽ തന്നെ പ്രതിഷേധം രേഖപ്പെടുത്തുന്നുവെന്നും സുന്നി യുവജന സംഘം തിരൂരങ്ങാടി സോൺ ക്യാബിനറ്റ് അഭിപ്രായപ്പെട്ടു.
ജനാധിപത്യ സമൂഹത്തിന് ഇത് അംഗീകരിക്കാനാകില്ലെന്നും ഭീഷണിപ്പെടുത്തിയത് തീർത്തും അപലപനീയമാണെന്നും യോഗം വിലയിരുത്തി. സോൺ പ്രസിഡന്റ് സുലൈമാൻ മുസ്‌ലിയാർ അധ്യക്ഷത വഹിച്ചു. നൗഫൽ കൊടിഞ്ഞി, ഖാലിദ് തിരൂരങ്ങാടി, സയ്യിദ് സൈനുൽ ആബിദ് അഹ്സനി, സിറാജുദ്ധീൻ കൊളപ്പുറം, സിദ്ധീഖ് അഹ്സനി, ഇദ്രീസ് സഖാഫി, ലത്തീഫ് സഖാഫി ചെറുമുക്ക്, കെ പി എ വഹാബ് തങ്ങൾ സംസാരിച്ചു.
إرسال تعليق
Thanks