കഴിഞ്ഞ വർഷം സംസ്ഥാനത്ത് മുങ്ങി മരിച്ചത് 232 കുട്ടികൾ ; ഏറ്റവും കൂടുതൽ മലപ്പുറത്ത്


⭕മലപ്പുറം: കഴിഞ്ഞ വർഷം സംസ്ഥാനത്ത് മുങ്ങിമരിച്ചത് 232 കുട്ടികളെന്ന് കണക്ക്. ഏറ്റവും കൂടുതൽ കുട്ടികൾ മുങ്ങി മരിച്ചത് മലപ്പുറത്താണ് . സ്റ്റേറ്റ് ക്രൈം റെക്കോഡ്സ് ബ്യൂറോയുടെ കണക്കുകളാണ് വിവരാവകാശ നിയമപ്രകാരം ലഭിച്ചത്.


കഴിഞ്ഞ വർഷം സംസ്ഥാനത്ത് 1170 പേർ മുങ്ങി മരിച്ചു. ഇതിൽ 232 ഉം കുട്ടികളാണ് . 14 വയസിന് താഴെയുള്ള 98 ആൺകുട്ടികളും 29 പെൺകുട്ടികളും മുങ്ങി മരിച്ചു. 14 നും 18 നും ഇടയിൽ പ്രായമുള 99 ആൺകുട്ടികളും ആറ് പെൺകുട്ടികളുമാണ് മരിച്ചത്. നീന്തൽ അറിയാത്തതാണ് മുങ്ങി മരണത്തിൻ്റെ പ്രധാന കാരണം. മലപ്പുറം ജില്ലയിൽ 47 കുട്ടികളും തൃശ്ശൂർ ജില്ലയിൽ 33 കുട്ടികളും മുങ്ങി മരിച്ചു. ഈ വർഷം ഇതുവരെ അഞ്ഞൂറിലധികം പേർ മുങ്ങി മരിച്ചു. ഇതിലും നിരവധി ഭൂരിഭാഗവും കുട്ടികളാണ്.

Post a Comment

Thanks

أحدث أقدم
Moonniyur Vartha