തിരൂരങ്ങാടി : മമ്പുറം ഖുതുബുസ്സമാൻ സയ്യിദ് അലവി മൗലദ്ദവീല തങ്ങളുടെ 186-ാമത് ആണ്ടുനേർച്ച ഏഴുമുതൽ 14വരെ നടക്കും.
ഞായറാഴ്ച വൈകുന്നേരം 4.30-ന് മമ്പുറം അഹമ്മദ് ജിഫ്‌രി തങ്ങൾ കൊടിയേറ്റും. 7.30-ന് മജ്‌ലിസുന്നൂർ ആത്മീയസദസ്സിന് പാണക്കാട് ഹമീദലി ശിഹാബ് തങ്ങൾ നേതൃത്വം നൽകും. എട്ടുമുതൽ 12-ാം തീയതിവരെ വൈകുന്നേരം 7.30-ന് മുസ്തഫ ഹുദവി ആക്കോട്, അൻവറലി ഹുദവി, അഹമ്മദ് കബീർ ബാഖവി കാഞ്ഞാർ, അബ്ദുസ്സമദ് പൂക്കോട്ടൂർ എന്നിവർ മതപ്രഭാഷണങ്ങൾ നടത്തും.
13-ന് രാവിലെ പത്തിന് 'മമ്പുറം തങ്ങളുടെ ലോകം' ചരിത്രസെമിനാർ നടക്കും. വൈകുന്നേരം 7.30-ന് അനുസ്‌മരണ പ്രാർഥനാസമ്മേളനവും ഖുർആൻ മനഃപാഠമാക്കിയവർക്കുള്ള ബിരുദദാനവും നടക്കും. ആണ്ടുനേർച്ചയുടെ സമാപനത്തോടനുബന്ധിച്ച് 14-ന് രാവിലെ 8.30-ന് ആരംഭിക്കുന്ന ലക്ഷംപേർക്കുള്ള അന്നദാനം പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾ ഉദ്ഘാടനംചെയ്യും. ഉച്ചയ്ക്ക് 1.30-ന് നടക്കുന്ന സമാപന പ്രാർഥനാസദസ്സിന് സമസ്ത പ്രസിഡന്റ് മുഹമ്മദ് ജിഫ്‌രി മുത്തുക്കോയ തങ്ങൾ നേതൃത്വംനൽകും. പത്രസമ്മേളനത്തിൽ ഡോ. ബഹാവുദ്ദീൻ മുഹമ്മദ് നദ്‌വി, യു. ശാഫി ഹാജി, സി.കെ. മുഹമ്മദ് ഹാജി, മുഹമ്മദ് കബീർ ഹാജി, മണമ്മൽ മൂസ ഹാജി തുടങ്ങിയവർ പങ്കെടുത്തു.
إرسال تعليق
Thanks