പി.എസ്.എം.ഒ കോളജിന്റെ പരിസ്ഥിതി പ്രവർത്തനങ്ങൾക്ക് സംസ്ഥാനതല അംഗീകാരം


തിരൂരങ്ങാടി ► കേരള പരിസ്ഥിതി കാലാവസ്ഥ വ്യതിയാന വകുപ്പ് ഏർപ്പെടുത്തിയ കേര ളത്തിലെ ഏറ്റവും മികച്ച ഭൂമി ത്രസേന ക്ലബ്ബുകൾക്കുള്ള 2022 23 കാലഘട്ടത്തിലെ അവാർ ഡ് തിരൂരങ്ങാടി പി.എസ്.എം .ഒ കോളജിലെ ഭൂമിത്രസേന ക്ലബ് കരസ്ഥമാക്കി.


തിരുവനന്തപുരത്ത് നടന്ന ലോക പരിസ്ഥിതി ദിനാചരണ സംസ്ഥാനതല ഉദ്ഘാടന വേ ദിയിൽ വച്ച് കേരള ചീഫ് സെ ക്രട്ടറി ഡോ. വി വേണുവിൽ നിന്ന് പി.എസ്.എം.ഒ കോളജ് ഭൂമിത്രസേന ക്ലബ് ഫാക്കൽ റ്റിഇൻചാർജ് പി കബീർ അലി


യും ക്ലബ് വളണ്ടിയർമാരും ഉപഹാരവും പ്രശസ്തി പത്രവും ഏറ്റുവാങ്ങി.


സൗത്ത് സോൺ, സെൻ ട്രൽ സോൺ, നോർത്ത് സോൺ എന്നീ മൂന്ന് മേഖല കളിലായി നൽകുന്ന അവാർ ഡിൽ നോർത്ത് സോണിലെ ഏറ്റവും മികച്ച ക്ലബ്ബ് ആയി ട്ടാണ് പി.എസ്.എം.ഒ കോള ജിനെ തിരഞ്ഞെടുത്തത്.കഴി ഞ്ഞ കുറെ വർഷങ്ങളിലായി മാതൃകാ പരമായ നിരവധി പരി സ്ഥിതി പ്രവർത്തനങ്ങൾ പി .എസ്.എം.ഒ കോളേജിലെ ഭൂ മിത്ര സേന ക്ലബിൻറെ നേതൃ ത്വത്തിൽ നടന്നിരുന്നു.

Post a Comment

Thanks

أحدث أقدم