വള്ളിക്കുന്നിലെ മഞ്ഞപ്പിത്ത വ്യാപനം;മെഡിക്കൽ ടീമിനെ നിയോഗിക്കണമെന്ന് മന്ത്രിയോട് എം.എൽ.എ ആവശ്യപ്പെട്ടു.


തേഞ്ഞിപ്പലം:വള്ളിക്കുന്ന് നിയോജക മണ്ഡലത്തിലെ  തീരദേശ പഞ്ചായത്തായ വള്ളിക്കുന്നിലെ കൊടക്കാട് ഭാഗത്തും മറ്റും  വിവാഹ പാർട്ടിയിൽ നിന്നും   പരന്ന മഞ്ഞപ്പിത്ത വ്യാപനം കൂടുതൽ സങ്കീർണ്ണതകൾ ഒഴിവാക്കാൻ പ്രത്യേക മെഡിക്കൽ ടീമിനെ നിയോഗിക്കണമെന്ന്  ആരോഗ്യ വകുപ്പ്

മന്ത്രി വീണാ ജോർജിനോട് വള്ളിക്കുന്ന് മണ്ഡലം എം.എൽ. എ.പി. അബ്ദുൽ ഹമീദ്   ആവശ്യപ്പെട്ടു.

വള്ളിക്കുന്ന് ഗ്രാമപഞ്ചായത്തിലെ വാർഡ് 15 ലെ കൊടക്കാടിലും പരിസര പ്രദേശങ്ങളിലും മഞ്ഞപ്പിത്തം വ്യാപകമായി റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ഒരു കുടുംബത്തിലെ 16 പേർക്കാണ് ഒരേ സമയം രോഗം റിപ്പോർട്ട് ചെയ്തത്.ഇതിനു പുറമെ  പലരും  സ്വകാര്യ ആശുപത്രിയിലും സർക്കാർ ആശുപത്രിയിലും ചികിത്സ തേടിയിട്ടുണ്ട്.

ഒരു വിവാഹ പാർട്ടിയിൽ പങ്കെടുത്തവരാണ്  രോഗം മൂലം  ആശുപത്രിയിൽ ചികിത്സ തേടിയത്. മണ്ഡലത്തിലെ  പള്ളിക്കൽ, പെരുവള്ളൂർ ഗ്രാമ പഞ്ചായത്തുകളിൽ അടുത്ത കാലത്ത്  ഇതേ രൂപത്തിൽ  വിദ്യാർത്ഥികളടക്കമുള്ള 100 ഓളം പേർക്ക്  മഞ്ഞപ്പിത്തം  ബാധിച്ച്

 ചികിത്സ തേടിയിരുന്നു.ഇത്തരത്തിൽ  വർധിച്ച്  വരുന്ന      സാംക്രമിക രോഗങ്ങളുടെ  വരവും  വ്യാപനവും   തടയുന്നതിനും  മറ്റു പ്രതിരോധ പ്രവർത്തനങ്ങൾ    ഊർജിതപ്പെടുത്തുന്നതിനും      വേണ്ട നടപടി സ്വീകരിക്കണമെന്നും   തീരദേശ   പഞ്ചായത്തിൽ ഇത്തരം  സാഹചര്യം റിപ്പോർട്ട് ചെയ്ത സാഹചര്യത്തിൽ  ഒരു മെഡിക്കൽ ടീമിനെ നിയോഗിക്കണമെന്നും കൂടാതെ ഇത്തരം  സംഭവങ്ങൾ ആവർത്തിക്കാതിരിക്കാൻ  മുൻകരുതലുകളിലും  പ്രതിരോധ പ്രവർത്തനങ്ങളിലും ജാഗ്രത പുലർത്തണമെന്നും  എം.എൽ.എ നൽകിയ കത്തിൽ ആവശ്യപ്പെട്ടു.ഇതേ വിഷയത്തിൽ ജില്ലാ മെഡിക്കൽ ഓഫീസറുടേയും ശ്രദ്ധയിൽ കൊണ്ടു വന്നതായി എം.എൽ.എ കൂട്ടിച്ചേർത്തു.


റിപ്പോർട്ട്:

അഷ്റഫ് കളത്തിങ്ങൽ പാറ.

Post a Comment

Thanks

Previous Post Next Post