തിരൂരങ്ങാടി:ചെമ്മാട് ഡ്രയിനേജ് ക്ലീനിംഗ് തുടങ്ങി. മഴ പെയ്താൽ ചെമ്മാട്ടെ കടകളിലേക്ക് വെള്ളം കയറിയ പ്രശ്നങ്ങൾക്ക് ഇതോടെ പരിഹാരമാവും.ശനിയാഴ്ച്ച ഉച്ചക്ക് 12 മണിയോടെയാണ് രണ്ട് ജെ.സി.ബി.കൾ ഉപയോഗിച്ച് ഓട ശുചീകരണം തുങ്ങിയത് .
ഓടയിൽ മണ്ണ് നിറഞ്ഞതാണ് വെള്ളം കയറാൻ കാരണമായിരുന്നത്. നഗരസഭ ചെയർമാൻ കെ, പി .മുഹമ്മദ് കുട്ടി, വികസന കാര്യ ചെയർമാൻ ഇഖ്ബാൽ കല്ലുങ്ങൽ, ആരോഗ്യ ചെയർമാൻ സി .പി . ഇസ്മായിൽ,പൊതുമരാമത്ത് വിഭാഗം പരപ്പനങ്ങാടി ഡിവിഷൻ ഓവർസിയർ സുരേഷ് ബാബുേ നേതൃത്വം നൽകി,
നഗരസഭയുടെ സഹകരണത്തോടെ
പൊതുമരാമത്ത് വിഭാഗമാണ് പ്രവൃത്തി ചെയ്യുന്നത്.
റിപ്പോർട്ട്:
അഷ്റഫ് കളത്തിങ്ങൽ പാറ.
إرسال تعليق
Thanks