ചേളാരിയിലെ ആറുവരിപ്പാത ഗതാഗതത്തിന് തുറന്നു നൽകി..ഇനി യാത്ര സുഗമമാകും..

തേഞ്ഞിപ്പാലം: ചേളാരിയില്‍ ആറുവരി ദേശീയപാത പൂര്‍ണമായും തുറന്നു. ഇതോടെ സര്‍വിസ് റോഡുകളിലെ തിരക്കൊഴിഞ്ഞു. കോഴിക്കോട് ഭാഗത്തേക്കുള്ള ആറുവരിപ്പാത രണ്ടാഴ്ച മുന്‍പുതന്നെ തുറന്നിരുന്നു. കഴിഞ്ഞ ദിവസം തൃശൂര്‍ ഭാഗത്തേക്കുള്ള പാതയും തുറന്നു. അതോടെ വാഹനങ്ങള്‍ മിക്കവാറും ആറുവരിപ്പാതയിലേക്കു മാറി.

ചേളാരിയില്‍ എന്‍എച്ച് അസി. എന്‍ജിനീയറുടെ ഓഫിസ് പരിസരം മുതല്‍ താഴേ ചേളാരി പമ്പ് ഹൗസ് മേഖല വരെ 2 കിലോമീറ്ററിലാണ് ആറുവരിപ്പാത പൂര്‍ണമായും തുറന്നത്.

സംസ്ഥാനത്ത് ദേശീയപാത 66 നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ തകൃതിയായി നടക്കുകയാണ്. പല ജില്ലകളിലും നിര്‍മാണം പൂര്‍ത്തിയാക്കിയ റീച്ചുകള്‍ ഭാഗികമായി ഗതാഗതത്തിന് തുറന്നുകൊടുത്തിട്ടുമുണ്ട്. 2025 ഓടെ കാസര്‍കോട് മുതല്‍ തിരുവനന്തപുരം വരെയുള്ള റോഡ് നിര്‍മാണം പൂര്‍ത്തിയാകുമെന്നാണ് പ്രതീക്ഷിച്ചിരുന്നത്.

Post a Comment

Thanks

أحدث أقدم
Moonniyur Vartha