വിവിധ പരീക്ഷകളിൽ ഉന്നതവിജയം നേടിയ വിദ്യാർത്ഥികളെ അനുമോദിച്ചു


ചേളാരി വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂളിൽ നിന്നും എസ് എസ് എൽ സി , പ്ലസ്ടു, വിഎച്ച് എസ് ഇ പരീക്ഷകളിലും കായിക രംഗത്തും  ഉന്നത വിജയം നേടിയ  വിദ്യാർത്ഥികളെ
അനുമോദിക്കുന്ന ചടങ്ങ്  സ്കൂൾ പി.ടി.എ  കമ്മിറ്റി  സംഘടിപ്പിച്ചു.

ചടങ്ങിൽ പി.ടി.എ പ്രസിഡൻ്റ്  ഫിറോസ് കള്ളിയിൽ അദ്ധ്യക്ഷത വഹിച്ചു. തേത്തിപ്പലം ഗ്രാമ പഞ്ചായത്ത് ടി. വിജിത്ത്, ഗ്രാമ പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻ്റിംങ്ങ് കമ്മിറ്റി ചെയർമാൻ പിയൂഷ് അണ്ടിശേരി, ബ്ലോക്ക് മെമ്പർ ശരീഫ മേടപ്പിൽ ,ഗ്രാമ പഞ്ചായത്ത് മെമ്പർ ഉമ്മു ആയിഷ , സലീം എ.പി,സുദീശൻ  കെ. കെ , ജിനേഷ് എ , സൈനുൽ ആബിദ് . എ.കെ, ബിന്ദു പ്രസംഗിച്ചു.

റിപ്പോർട്ട്:
അഷ്റഫ് കളത്തിങ്ങൽ പാറ.

Post a Comment

Thanks

أحدث أقدم
Moonniyur Vartha