ദേശീയപാത സ്പിന്നിങ് മില്ലിൽ അടച്ചിട്ടിരുന്ന റോഡ് ഗതാഗതത്തിനായി തുറന്നു



ദേശീയപാതയിലെ ഗതാഗത നിയന്ത്രണം പിൻവലിച്ചു


ചേലേമ്പ്ര | ജില്ലാ കലക്ടറുടെ പ്രത്യേക നിർദേശത്തെ തുടർന്ന് ദേശീയപാതയിലെ ഗതാഗത നിയന്ത്രണം പിൻവലിച്ചു.


പോലീസിൻ്റെ സാന്നിധ്യ ത്തിൽ അടച്ചിട്ടിരുന്ന ദേശീയപാതയിലെ സ്‌പിന്നിംഗ്മിൽ റോഡ് കോൺക്രീറ്റ് ബാരിക്കേഡുകൾ മാറ്റി ഇന്നലെ വൈകിട്ട് അഞ്ചോടെ തുറന്ന് നൽകി ഗതാഗതം പുനഃസ്ഥാപിച്ചു.


കഴിഞ്ഞ മാസം 23ന് പുലർച്ചെയാണ് സ്വകാര്യ കമ്പനിയുടെ ഭൂമിയിൽ നിന്നും കുന്നിടിഞ്ഞ് ഗതാഗത തടസ്സമുണ്ടായത്. തുടർന്ന് അപകടസാധ്യത മുൻനിർത്തി സർവീസ് റോഡ് അടക്കുകയായി രുന്നു. മുകളിൽ നിന്നും വീണ പാറക്കല്ലുകളും മണ്ണും ദിവസങ്ങളോളം റോഡിൽ നീക്കം ചെയ്യാതെ കിടന്നത് നാട്ടുകാരുടെ പ്രതിഷേ ധത്തിനിടയാക്കിയിരുന്നു. ദേശീയപാത തുറക്കുന്നതോടെ രൂക്ഷമായി അനുഭവപ്പെടുന്ന ഗതാഗത പ്രശ്‌നത്തിന് ചെറിയ തോതിലെങ്കിലും പരിഹാരമാകും.


വലിയ വാഹനങ്ങൾ സ്ഥിരമായി കടന്നുപോയത് കാരണം ചേലേമ്പ്രയിലെയും പള്ളിക്കലിലെയും നാട്ടിൻപുറങ്ങളിലൂടെയുള്ളഗ്രാമീണ റോഡുകളെല്ലാം തകർന്ന നിലയിലാണ്.


ഇവ എത്രയും വേഗം പഴയ പടിയിൽ റബ്ബറൈസ് ചെയ്‌ത് ഗതാഗതയോഗ്യമാക്കണമെന്ന് പ്രദേശവാസികൾ ആവശ്യപ്പെട്ടു.

Post a Comment

Thanks

Previous Post Next Post