⭕തിരൂരങ്ങാടി: മമ്പുറം മഖാമിൽ അന്ത്യ വിശ്രമം കൊള്ളുന്ന ഖുഥുബുസ്സമാൻ സയ്യിദ് അലവി മൗലദ്ദവീല തങ്ങളുടെ 186-ാമത് ആണ്ടുനേർച്ച 2024 ജൂലൈ 07 ഞായർ മുതൽ ജൂലൈ 14 ഞായർ കൂടിയ 8 ദിവസങ്ങളിൽ വിപുലമായി നടത്താൻ ദാറുൽഹുദായിൽ ചേർന്ന മാനേജിംഗ് കമ്മിറ്റി യോഗത്തിൽ തീരുമാനിച്ചു.
സമൂഹ സിയാറത്ത്, കൊടി കയറ്റം, ആത്മീയ സദസ്സുകൾ, മതപ്രഭാഷണ വേദികൾ, ചരിത്ര സെമിനാർ, മമ്പുറം സയ്യിദ് അലവി മൗലദ്ദവീല തഹ്ഫീളുൽ ഖുർആൻ കോളേജിൽ നിന്നും ഖുർആൻ മനപാഠമാക്കിയ ഹാഫിളീങ്ങൾക്കുള്ള സനദ് ദാനം, ദിക്ര് ദുആ സമ്മേളനം, ലക്ഷക്കണക്കിന് വിശ്വാസികൾക്കുള്ള അന്നദാനം, ഖതം ദുആ എന്നീ പരിപാടികൾ നടക്കും. മമ്പുറം മഖാം ദാറുൽഹുദാ ഏറ്റെടുത്തതിനു ശേഷമുള്ള 26-ാമത്തെ ആണ്ടുനേർച്ചയാണ് ഇത്തവണ നടക്കുക.
പ്രസിഡന്റ് സയ്യിദ് സ്വാദിഖലി ശിഹാബ് തങ്ങൾ അധ്യക്ഷത വഹിച്ചു. വൈസ് ചാൻസലർ ഡോ. ബഹാഉദ്ദീൻ മുഹമ്മദ് നദ്വി, സയ്യിദ് മുഹമ്മദ് കോയ തങ്ങൾ ജമലുല്ലൈലി, ജന. സെക്രട്ടറി യു. മുഹമ്മദ് ശാഫി ഹാജി ചെമ്മാട്, സെക്രട്ടറി ഡോ. യു.വി.കെ മുഹമ്മദ്, ട്രഷറർ കെ.എം സൈതലവി ഹാജി പുലിക്കോട്, മറ്റു കമ്മിറ്റി അംഗങ്ങൾ പങ്കെടുത്തു.
Post a Comment
Thanks