ചേറൂരിൽ ചാറ്റൽ മഴയിൽ തെന്നിയ കാർ തലകീഴായി മറിഞ്ഞു..


 ചേറൂർ:

 വേങ്ങര കുന്നുംപുറം റോഡിൽ കാർ തലകീയായി മറിഞ്ഞ് യാത്രക്കാർ അത്ഭുതകരമായ രക്ഷപ്പെട്ടു. ചേറൂർ വില്ലേജ് ഓഫീസിന്റെ അടുത്താണ് അപകടം ചാറ്റൽ മഴയിൽ കാർ റോഡിൽ നിന്നും തെന്നി ഭിത്തിയിൽ ഇടിച്ച് കാർ തല കീഴായി മറിയുകയായിരുന്നു. ഇന്ന് കാലത്ത് 7.30 ടെയാണ് അപകടം.സംഭവിച്ചത് 


മലപ്പുറം ജില്ലാ വാഹനാപകട നിവാരണ സമിതി (MAPS) നൽകുന്ന മുന്നറിയിപ്പ്


 എല്ലായിടത്തും വേനൽമഴ പരക്കെ പെയ്യുന്നുണ്ടല്ലോ

 റോഡുകളിലെ ഗ്രീസും ഓയിലും എല്ലാം ഇളകി റോഡ് ഒരു കുഴമ്പ് പരുവത്തിലാണ്  കാണുന്നത്  വാഹനങ്ങൾ ബ്രേക്ക് ചെയ്യുമ്പോൾ തെന്നിമാറുന്നത് പതിവ് കാഴ്ചയാണ്   പ്രിയപ്പെട്ട ഡ്രൈവർമാർ വളരെ ശ്രദ്ധയോടും പക്വതയോടും കൂടി   വാഹനം ഓടിക്കുക   നിങ്ങളുടെ വാഹനത്തിലുള്ള യാത്രക്കാരുടെ സുരക്ഷിതത്വം ഉറപ്പുവരുത്തുക   ഒരു കുടുംബം നിങ്ങളെ കാത്തിരിക്കുന്നുണ്ടെന്ന് ബോധ്യപ്പെടുത്തലുകളോടു കൂടി വാഹനം ഓടിക്കുക  ദയവായി അമിത വേഗതയും അശ്രദ്ധമായ ഡ്രൈവിങ്ങും ഒഴിവാക്കുക

റോഡിൻ്റെ ഇരുവശമോ ഏതങ്കിലും ഒരു വശമോ കുടിവെള്ള പദ്ധതിയുടെ ഭാഗമായി പൊളിച്ച് മണ്ണ് മൂടി കിടക്കുന്ന റോഡുകളിൽ സൈഡ് ശ്രദ്ധിച്ചില്ലങ്കിൽ വാഹനം താഴ്ന്ന് അപകടം വരുന്നത് ശ്രദ്ധിക്കണം എന്നും മലപ്പുറം ജില്ലാ വാഹന അപകടനിവാരണ സമിതി പ്രസിഡണ്ട് അഷ്റഫ് മനരിക്കൽ പൊതുജനങ്ങളോട് ആവശ്യപ്പെട്ടു.


പരിചയം ഇല്ലാത്ത നമ്പറിൽ നിന്ന് കോൾ വന്നാൽ ആ വ്യക്തിയുടെ ചിത്രമടക്കം വിവരങ്ങൾ നിങ്ങൾക്ക് കാണാം,മൊബൈലിൽ സേവ് ചെയ്തിട്ടുള്ള  എല്ലാ നമ്പറിലും അവരുടെ ഫോട്ടോ ഓട്ടോമാറ്റിക് ആയി സേവ് ആകുന്നു

Post a Comment

Thanks

أحدث أقدم
Moonniyur Vartha