ചേളാരി: ഉന്നത വിദ്യാഭ്യാസത്തിലേക്കും തൊഴിൽ അവസരങ്ങളിലേക്കും വിദ്യാർഥികൾക്ക് വിശാലമായ സാധ്യതകൾ തുറന്നു നൽകുന്ന എജ്യൂഫോക്കസ് ഗ്രാൻഡ് കരിയർ ആൻഡ് എജ്യുക്കേഷനൽ ഫെയർ നാളെ രാവിലെ 10 മുതൽ നാല് വരെ താഴെ ചേളാരി വി എ യു പി സ്കൂളിൽ നടത്തുമെന്ന് സം ഘാടകർ അറിയിച്ചു.
എസ് വൈ എസ് തേഞ്ഞി പ്പലം സോണിൻ്റെ നേതൃത്വ ത്തിൽ സോൺ മുസ്ലിം ജമാഅത്ത്, തേഞ്ഞിപ്പലം ഡിവി ഷൻ എസ് എസ് എഫ്, വെഫി, സി ഇ ജി, ഐ പി എഫ് യൂനിവേഴ്സിറ്റി ചാപ്റ്റർ തുടങ്ങിയവയുടെ സഹകരണത്തോടെ യാണ് വിദ്യാഭ്യാസ മേള സംഘടിപ്പിക്കപ്പെടുന്നത്.
പി അബ്ദുൽ ഹമീദ് എം എൽ എ മേളയുടെ ഉദ്ഘാടനം നിർവഹിക്കും. റിട്ടയേഡ് ഡി ഡി ഇ പി സഫറുള്ള മുഖ്യാഥിതിയാവും. എസ് എസ് എൽ സി, പ്ലസ്ടു പരീക്ഷകൾ കഴിഞ്ഞ് പുതിയ കോഴ്സുക ളെക്കുറിച്ചും ദേശീയ അന്തർ ദേശീയ സ്ഥാപനങ്ങളെക്കുറി ച്ചും അറിയാൻ താൽപര്യമുള്ള മിടുക്കരായ വിദ്യാർത്ഥികൾക്ക് ഏറെ പ്രയോജനപ്പെടുന്നതയിരിക്കും ഈ പരിപാടി.
താത് പര്യമുള്ള വർ 9946061758, 9747650933 നമ്പ റുകളിൽ ബന്ധപ്പെട്ട് രജിസ്റ്റർ ചെയ്യാവുന്നതാണ്.
إرسال تعليق
Thanks