പ്ലസ് വണ്‍ സീറ്റ് ക്ഷാമം: സർക്കാരിന് താക്കിതായി എസ്.കെ.എസ്. എസ്.എഫ് പെന്‍ പ്രൊട്ടസ്റ്റ്


പരപ്പനങ്ങാടി :മലബാറിലെ ഹയര്‍ സെക്കന്‍ഡറി സ്‌കൂളുകളില്‍ തുടര്‍ പഠനത്തിന് ആവശ്യമായ ബാച്ചുകള്‍ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് സംസ്ഥാന കമ്മിറ്റിയുടെ ആഹ്വാനപ്രകാരം മലബാര്‍ ജില്ലകളിലെ   മേഖലാ കേന്ദ്രങ്ങളില്‍  'പെന്‍ പ്രൊട്ടസ്റ്റ് ' എന്ന പേരില്‍ നടത്തുന്ന സമരപരിപാടിയുടെ ഭാഗമായി പരപ്പനങ്ങാടി മേഖല കമ്മിറ്റിക്ക് കീഴിൽ പരപ്പനങ്ങായിൽ പെന്‍ പ്രൊട്ടസ്റ്റ് സംഘടിപ്പിച്ചു. 

സംഗമത്തിൽ എസ്.എസ്.എല്‍.സി പാസായ വിദ്യാർഥികളും പ്രവര്‍ത്തകരും അണിചേർന്നു. വിദ്യാര്‍ഥികള്‍ക്ക് ഇരുന്നു പഠിക്കാന്‍ കൂടുതല്‍ ബാച്ചുകള്‍ അനുവദിച്ച് സൗകര്യമൊരുക്കണമെന്ന് ആവശ്യപ്പെട്ടു കൊണ്ട് പ്രതീകാത്മകമായി പേന ഉയര്‍ത്തിപ്പിച്ചു. പ്രതിഷേധ പരിപാടി ജില്ലാ ജനറൽ സെക്രട്ടറി നൗഷാദ് ചെട്ടിപ്പടി ഉദ്ഘാടനം ചെയ്തു. 

ബദറുദ്ധീൻ ചുഴലി അധ്യക്ഷനായി. സയ്യിദ് ശിയാസ് തങ്ങൾ ജിഫ്രി, സൈതലവി ഫൈസി, റാജിബ് ഫൈസി, ശബീർ അശ്അരി, സമീർ ലോഗോസ് സംസാരിച്ചു. കെ.പി അഷ്റഫ് ബാബു, ഇസ്മായിൽ പുത്തരിക്കൽ, ഫർഷാദ് ദാരിമി, ശിബിലി ബാഖവി, ജുനൈസ് അത്താണിക്കൽ, പി.പി നൗഷാദ്, റിഷാദ് അഹ്മദ് ചുഴലി, ജുനൈസ് കൊടക്കാട് നേതൃത്വം നൽകി.

Post a Comment

Thanks

أحدث أقدم