ലോക ഫുട്ബോൾ ദിനത്തിന്റെ നൂറാം വാർഷികം ഇന്ത്യൻ ടെന്നീസ് ക്രിക്കറ്റ് താരങ്ങൾക്കൊപ്പം ആഘോഷിച്ച് പരപ്പനാട് വാക്കേഴ്സ് ക്ലബിലെ കുട്ടിത്താരങ്ങൾ


പരപ്പനങ്ങാടി :- ലോക ഫുട്ബോൾ ദിനത്തിൻ്റെ നൂറാം വാർഷികം  ആഘോഷിച്ച് പരപ്പനാട് വാക്കേഴ്സ് ക്ലബ്ബ് സംഘടിപ്പിക്കുന്ന സമ്മർ ഫുട്ബോൾ ക്യാമ്പിലെ കുട്ടിത്താരങ്ങൾ.  കഴിഞ്ഞ മാസം ഏപ്രിൽ 1  മുതൽ തുടങ്ങിയ ക്യാമ്പിൽ 25 ഓളം താരങ്ങൾ പങ്കെടുത്തിരുന്നു.


ഈ കഴിഞ്ഞ ദിവസം ശ്രീലങ്കയിൽ വെച്ച് നടന്ന ശ്രീലങ്കൻ ടെന്നീസ് ക്രിക്കറ്റ് ചാമ്പ്യൻഷിപ്പിൽ ഇന്ത്യയെ പ്രതിനിധീകരിച്ച്
പങ്കെടുത്ത് ചാമ്പ്യൻമാരായ ഇന്ത്യൻ ടീമിലെ  പരപ്പനങ്ങാടി സ്വദേശികളായ ശരത്ത് രാജ് . ടി.കെയും  , പി.കെ ശാലുവുമാണ് കേക്ക് മുറിച്ച് കുട്ടികൾകൊപ്പം അതിഥികളായെത്തിയത്.  

കൺവീനർ കെ.ടി വിനോദ്  സ്വഗതം പറഞ്ഞ ചടങ്ങിന് പ്രസിഡൻ്റ്  ഉണ്ണികൃഷ്ണൻ കേലച്ചൻ കണ്ടി അദ്ധ്യക്ഷത വഹിച്ചു. കോച്ചുമാരായ വിബീഷ്. വി,  അനൂപ് . സി  എന്നിവർ ആശംസകൾ അറിയിച്ചു..

Post a Comment

Thanks

Previous Post Next Post