ചെമ്മാട് വ്യാപാരി വ്യവസായി വാർഷിക കൗൺസിൽ ഭാരവാഹികളെ തെരഞ്ഞെടുത്തു.


തിരൂരങ്ങാടി:

കേരള വ്യാപാരി വ്യവസായി ഏകോപന സമിതി ചെമ്മാട് യൂണിറ്റ് ജനറൽ ബോഡി യോഗം തിരുരങ്ങാടി സർവീസ് ഹകരണബാങ്ക് ഓഡിറ്റോറിയത്തിൽ  പ്രസിഡണ്ട് നൗഷാദ് സിറ്റിപാർക്കിൻറെ അഭ്യക്ഷതയിൽ ചേർന്നു.ജില്ലാ വൈസ് പ്രസിഡണ്ട്   ബഷീർ കാടാമ്പുഴ ഉൽഘാടനം ചെയ്തു.ജില്ലാ ട്രഷറർ നൗഷാദ് കളപ്പാടൻ മുഖ്യപ്രഭാഷണവും വൈസ് പ്രസിഡണ്ട് പനക്കൽ സിദ്ധീഖ് അനുസ്മരണ പ്രഭാഷണവും നടത്തി.

 യൂണിറ്റ് സെക്രട്ടറി സൈനു ഉള്ളാട്ട് 2022-24 വർഷത്തെ പ്രവർത്തന റിപ്പോർട്ടും ട്രഷറർ അമർ മനരിക്കൽ വരവ് ചെലവ് കണക്കും അവതരിപ്പിച്ചു.വനിതാവിങ്ങ് ജില്ലാ ജനറൽ സെക്രട്ടറി ഖമറുന്നിസ മലയിൽ, മണ്ഡലം പ്രസിഡണ്ട് മുജിബ് ദിൽദാർ,മണ്ഡലം സെക്രട്ടറി ഷാജി കാടേങ്ങൽ ,മണ്ഡലംട്രഷറർ മൻസൂർ കെ.പി ,യൂത്ത് വിങ്ങ് പ്രസിഡണ്ട് അൻസാർ T,എന്നിവർ ആശംസകൾ അർപ്പിച്ചു.ചെമ്മാട്ടെ പഴയെ കച്ചവടക്കാരായ പി. സത്താർഹാജി(സീനത്ത്) ,വിജയ്കൃഷ്ണൻ (പമ്പ ഏജൻസി) എന്നിവരെയും ചെമ്മാട്ടെ ഒരേ സ്ഥാപനത്തിൽ 30 വർഷത്തിലധികമായി ജോലി ചെയ്യുന്ന MA റഹിമാൻ (ഖദിജ ഫോബ്രിക്സ്),സൈതലവി (സിനത്ത് സിൽക്സ് സാരിസ്),മനോഹരൻ (സിഗോ ബേക്കറി) എന്നിവരെ ആദരിച്ചു. കൗൺസിൽ ഹാളിൽ സ്ഥാപിച്ച ബോകുസുകളിൽ നിക്ഷേപിച്ച ലക്കി കൂപ്പണുകളിൽ നിന്നും  നറുക്കെടുത്ത് വിജയികൾക്ക് നിരവധി സമ്മാനങ്ങളും ബംബർ സമ്മാനങ്ങളും നൽകി .  

2024-2026 വർഷത്തേക്കുള്ള പുതിയ ഭാരവാഹികളെ കൗൺസിൽ തെരഞ്ഞെടുത്തു.പ്രസിഡണ്ടായി നൗഷാദ് സിറ്റി പാർക്കിനെയും ജനറൽ സെക്രട്ടറിയായി സൈനു ഉള്ളാട്ടിനെയും (വാമി) ട്രഷററായി അമർ മനരിക്കലിനേയും സിനത്ത് ലെതർപ്ലാൻറ് )വീണ്ടും ഐക്യകൺഠ്യനെ  തെരെഞ്ഞെടുക്കുകയും ചെയ്തു.ജില്ലാ സെക്രട്ടറി മലബാർ ബാവഹാജി  തെരെഞ്ഞെടുപ്പ് നിയന്ത്രിച്ചു .

ജനറൽ സെക്രട്ടറി സൈനു ഉള്ളാട്ട് സ്വാഗതവും യൂത്ത് വിങ്ങ് ജനറൽ സെക്രട്ടറി M ബാപ്പുട്ടി നന്ദിയും പറഞ്ഞു.



റിപ്പോർട്ട്:

അഷ്റഫ് കളത്തിങ്ങൽ പാറ.

Post a Comment

Thanks

Previous Post Next Post