🔷 വിദ്യാർത്ഥികൾക്കും രക്ഷിതാക്കൾക്കും പങ്കെടുക്കാം_
വേങ്ങര : എസ്എസ്എൽസി, ഹയർസെക്കൻഡറി, ഡിഗ്രി പഠനം പൂർത്തിയാക്കിയ വിദ്യാർത്ഥികൾക്ക് ഉപരിപഠന മാർഗ്ഗനിർദ്ദേശങ്ങൾ നൽകുന്ന വിദ്യാഭ്യാസ പ്രദർശനം' വേങ്ങര എഡ്യൂ എക്സ്പോ' നാളെ (ഞായർ ) നടക്കും. വേങ്ങര സബാഹ് സ്ക്വയറിൽ രാവിലെ 10ന് ഊരകം ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് കെ കെ മൻസൂർ കോയ തങ്ങൾ ഉദ്ഘാടനം ചെയ്യും.
എസ് വൈ എസ് സാംസ്കാരികം സമിതി വിസ്ഡം എജുക്കേഷൻ ഫൗണ്ടേഷൻ ഓഫ് ഇന്ത്യയു(വെഫി )മായി സഹകരിച്ചാണ് പ്രദർശനം സംഘടിപ്പിക്കുന്നത്. മെഡിക്കൽ, എൻജിനീയറിംഗ്, ആർട്ടിഫിഷ്യൽ ഇന്റലിജൻസ്, നിയമം, ജേർണലിസം, അധ്യാപനം, ടെക്നിക്കൽ മേഖലകൾ, കേന്ദ്ര -വിദേശ യൂണിവേഴ്സിറ്റികൾ, സയൻസ്, ആർട്സ് വിഷയങ്ങളുടെ ഉപരിപഠന സാധ്യതകൾ, മത്സര പരീക്ഷകൾ തുടങ്ങി വിവിധ മേഖലകളെ കുറിച്ച് അറിയാനുള്ള അവസരം ഉണ്ടാകും. കരിയർ മേഖലയിലെ വിദഗ്ധർ നയിക്കുന്ന ക്ലാസുകൾ, വിദ്യാർത്ഥികൾക്ക് നേരിട്ട് സംവദിക്കാവുന്ന സെഷനുകൾ, അഭിരുചി നിർണയം, സ്കോർഷിപ്പുകളെ കുറിച്ചുള്ള സംശയങ്ങൾ, പുസ്തക മേള എന്നിവ ഒരുക്കിയിട്ടുണ്ട്. രക്ഷിതാക്കൾക്കും വിദ്യാർത്ഥികൾക്കും പങ്കെടുക്കാം. പ്രവേശനം സൗജന്യമാണ്.
വിവരങ്ങൾക്ക് :+91 99472 35902, 73065 85728
إرسال تعليق
Thanks