സ്വകാര്യ ഗ്രൂപ്പ് വഴി ഹജ്ജിന് പോവുന്നവർക്ക് പ്രതിരോധ കുത്തിവെപ്പ് നൽകി.


തിരൂരങ്ങാടി: ഈ വർഷത്തെ ഹജ്ജ് കർമ്മത്തിന്  വിവിധ സ്വകാര്യ ഗ്രൂപ്പുകൾ വഴി യാത്ര പോവുന്ന യാത്രക്കാർക്ക് തിരൂരങ്ങാടി ഗവ: താലൂക്ക് ആശുപത്രിയിൽ വെച്ച് പ്രതിരോധ കുത്തിവെപ്പ് നടത്തി. വിവിധ ട്രാവൻസുകൾ വഴി പോവുന്ന 250 ഓളം പേർക്കാണ് ഇന്ന് താലൂക്ക് ആശുപത്രിയിൽ വെച്ച് കുത്തിവെപ്പ് നടത്തിയത്. താലൂക്ക് ആശുപത്രി സുപ്രണ്ട് ഡോ: പ്രഭുദാസിന്റെ നേത്രത്വത്തിൽ ആർ.എം. ഒ. ഡോ: ഹാഫിസ്, തിരൂരങ്ങാടി ഹെൽത്ത് ഇൻസ്പെക്ടർ ഷിബു ,ജെ.എച്ച്. ഐ. മാരായ കിഷോർ, പ്രദീപ്,ജലീൽ, സ്മിത, ശ്രീനാഥ്,  പി. എച്ച്.എൻ മാരായ താഹിറ, സൂര്യ, ബിന്ദു, സാനിയ, ഷീജ, നീതു, ആശ വളണ്ടിയർമാരായ ജൂലി. ടി.കെ, സിന്ദു ,ശ്രീജ, അഷ്റഫ് കളത്തിങ്ങൽ പാറ നേത്രത്വം നൽകി.
ഹജ്ജ് കമ്മിറ്റി മുഖേന ഈ വർഷത്തെ ഹജ്ജിന് പോവുന്നവർക്കുള്ള കുത്തിവെപ്പ് മെയ് 8, 9, തിയ്യതികളിൽ രാവിലെ 9 മണി മുതൽ തിരൂരങ്ങാടി താലൂക്ക് ആശുപത്രിയിൽ വെച്ച് നടക്കും.

Post a Comment

Thanks

Previous Post Next Post