തിരൂരങ്ങാടി: ഭക്ഷ്യ സുരക്ഷയുടെ കാര്യത്തിൽ കൂടുതൽ ജാഗ്രത പുലർത്തേണ്ട ആശുപത്രിയുടെ കാന്റീനിൽ നിന്ന് തന്നെ പഴംപൊരിയിൽ സിഗരറ്റ് കുറ്റി കണ്ടെത്തി.
കഴിഞ്ഞ ദിവസം വൈകിട്ട് ചായ കുടിക്കാൻ തിരൂരങ്ങാടി താലൂക്ക് ആശുപത്രി കാൻന്റീനീൽ എത്തിയ ഡയാലിസിസ് രോഗി വാങ്ങിയ പഴംപൊരിയിലാണ് സിഗരറ്റ് കുറ്റി കണ്ടെത്തിയത്.
ഉടനെ കാന്റീൻ നടത്തിപ്പുകാരെയും ആശുപത്രി സൂപ്രണ്ടിനെയും അറിയിച്ചു. സൂപ്രണ്ടിന് നൽകിയ പരാതിയിൽ കാന്റീന എതിരെ നടപടി സ്വീകരിച്ചിട്ടില്ല എന്ന് ആക്ഷേപം ശക്തമാണ് മുമ്പും ഭക്ഷ്യ സുരക്ഷയുടെ കാര്യത്തിൽ
കാന്റീൻ എതിരെ പരാതി ഉയർന്നതായും ആശുപത്രിയിലെ ജീവനക്കാർ പോലും ഭക്ഷണം കഴിക്കാറില്ലെന്ന് രോഗികൾ പരാതിയിൽ പറഞ്ഞിരുന്നു.
إرسال تعليق
Thanks