വേങ്ങര:മെയ് 18 ന് ശനിയാഴ്ച വേങ്ങരയിൽ നടക്കുന്ന കേരള മദ്യ നിരോധന സമിതിയുടെ 46-ാമത് സംസ്ഥാന സമ്മേളത്തിന്റെ പ്രചരണാർത്ഥം തയ്യാറാക്കിയ പോസ്റ്റർ പ്രകാശനം കേരള നിയമസഭ പ്രതിപക്ഷ ഉപ നേതാവ് പി.കെ കുഞ്ഞാലി കുട്ടി എം.എൽ. എ. നിർവ്വഹിച്ചു.
ചടങ്ങിൽ ജില്ലാ പ്രസിഡണ്ട് അസൈനാർ ഊരകം ,ജില്ലാ വൈസ്പ്രസിഡണ്ട് അഷ്റഫ് മനരിക്കൽ , തിരൂരങ്ങാടി താലൂക്ക് സെക്രട്ടറി അലി മനോല തുടങ്ങിയവർ സംബന്ധിച്ചു.
റിപ്പോർട്ട്:
അഷ്റഫ് കളത്തിങ്ങൽ പാറ
إرسال تعليق
Thanks