ബോര്‍ഡുകളും ഫ്‌ളക്‌സുകളും ഒരാഴ്ചക്കകം നീക്കം ചെയ്യണം.

     


              

മലപ്പുറം: ലോക്‌സഭാ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട പ്രദര്‍ശിപ്പിച്ചിരിക്കുന്ന എല്ലാ ബോര്‍ഡുകളും, ഫ്‌ളക്‌സുകളും രാഷ്ട്രീയപാര്‍ട്ടികള്‍ ഏഴു ദിവസത്തിനകം നീക്കം ചെയ്യണമെന്ന് ഗ്രീന്‍ പ്രോട്ടോകോള്‍ നോഡല്‍ ഓഫീസര്‍ അറിയിച്ചു.


പോളി എത്തിലിന്‍ ബോര്‍ഡുകളും ബാനറുകളും റീസൈക്ലിംഗ് ചെയ്യുന്നതിനായി പ്രിന്റ് ചെയ്തു നല്‍കിയ സ്ഥാപനങ്ങള്‍ക്കോ അതാത് തദ്ദേശ സ്ഥാപനങ്ങളിലെ ഹരിത കര്‍മ്മ സേനക്ക് യൂസര്‍ഫീ നല്‍കിയോ  കൈമാറുക. 


നിശ്ചിത കാലയളവിനുള്ളില്‍ നീക്കം ചെയ്യാത്തവ ബന്ധപ്പെട്ട തദ്ദേശസ്ഥാപനങ്ങള്‍ നീക്കം ചെയ്ത് ചെലവാകുന്ന തുക ബന്ധപ്പെട്ടവരില്‍ നിന്നും ഈടാക്കുമെന്ന് നോഡല്‍ ഓഫീസര്‍ അറിയിച്ചു.

Post a Comment

Thanks

أحدث أقدم
Moonniyur Vartha