ദിശ 2024 സംഘടിപ്പിച്ചു

ലൈബ്രറി കൗൺസിൽ മൂന്നിയൂർ പഞ്ചായത്ത്‌ സമിതിയുടെ ആഭിമുഖ്യത്തിൽ ദിശ 2024 പ്രോഗ്രാം സംഘടിപ്പിച്ചു.

 വൈക്കത്തു പാടം യുഗ ചേതന ലൈബ്രറിയിൽ വെച്ചു നടന്ന ചടങ്ങിൽ എസ്. എസ്. എൽ. സി, പ്ലസ്ടു പ്രതിഭകളെ ആദരിചു.  

തിരൂരങ്ങാടി താലൂക്ക് ലൈബ്രറി കൗൺസിൽ എക്‌സിക്യൂട്ടീവ്   അംഗം വി. ടി. അപ്പുട്ടി മാസ്റ്റർ ഉൽഘാടനം ചെയ്തു. 

മൂന്നിയൂർ പഞ്ചായത്ത്‌ ലൈബ്രറി കൗൺസിൽ സമിതി കൺവീനർ ഹൈദ്രോസ്  കെ. ചുഴലി അധ്യക്ഷത വഹിച്ചു. മുൻ ബ്ലോക്ക്‌ സാക്ഷരത പ്രേരക് ടി. ശ്രീധരൻ മാസ്റ്റർ കരിയർ ഗൈഡൻസ് ക്ലാസ്സ്‌ എടുത്തു. എൻ. പ്രേമ സ്വാഗതവും സി. അബ്ദു റസാഖ് നന്ദിയും പറഞ്ഞു.

Post a Comment

Thanks

أحدث أقدم