മുട്ടിച്ചിറശുഹദാക്കളുടെ188ാം ആണ്ട്‌നേര്‍ച്ചക്ക്‌ തുടക്കമായി.



തിരുരങ്ങാടി: മുട്ടിച്ചിറശുഹദാക്കളുടെ188ാം ആണ്ട്‌നേര്‍ച്ചക്ക്‌ തുടക്കമായി. ഭക്‌തിനിര്‍ഭരമായ സദസ്സിനെസാക്ഷി നിര്‍ത്തി സലീം ഐദീദ്‌ തങ്ങള്‍ പതാക ഉയര്‍ത്തിയതോടെ ചരിത്ര പ്രസിദ്ധമായ മുട്ടിച്ചിറ ശുഹദാക്കളുടെ 188ാം ആണ്ടുനേര്‍ച്ചക്ക്‌ തുടക്കമായി. അസര്‍ നിസ്‌കാരാനന്തരം നടന്ന മഖാം സിയറാത്തില്‍ നൂറുക്കണക്കിന് വിശ്വാസികള്‍ പങ്കെടുത്തു. വൈകീട്ട്‌ എഴുമണിക്ക്‌ നടക്കുന്ന ഉല്‍ഘാടന സമ്മേളനം പാണക്കാട്‌് ഹമീദലി ശിഹാബ്‌ തങ്ങള്‍ ഉല്‍ഘാടനം ചെയ്‌തു. സമസ്‌ത പ്രസിഡണ്ടും മഹല്ല്‌ ഖാസിയുമായസയ്ിയദ്‌ ജിഫ്രി മുത്തു ക്കോയ തങ്ങള്‍ അധ്യക്ഷതവഹിച്ചു. 

ഡോസാലിം ഫൈസി കൊളത്തൂര്‍ ശുഹദാ അനുസ്‌മരണ പ്രഭാഷണം നടത്തിമഹല്ല്‌മുദയ്യിസ്‌ ഇബ്രാഹിംബാഖവി അല്‍ഹൈതമി,പള്ളിഇമാം മന്‍സുര്‍ഫൈസി റഷീദ്‌ ബാഖവി ഹനീഫമൂന്നിയൂര്‍ റബീഹ്‌ഫൈസി കെ.പി. റഫീഖ്‌,കൈതകത്ത്‌ ഫിറോസ്‌ എന്നിവര്‍ പ്രസംഗിച്ചു. പള്ളിയില്‍ ഭജന ഇരിക്കുകയായിരുന്ന വിശ്വാസികളെ ബ്രിട്ടീഷുകാര്‍ ആക്രമിക്കുകയും പതിനൊന്ന്‌ പേര്‍ തല്‍ക്ഷണം മരണപ്പെടുകയുമാണുണ്ടായത്‌.പ്രദേശത്തെ ഹിന്ദു മുസ്ലിം സൗഹൃദം തകര്‍ക്കുവാന്‍ ബ്രിട്ടീഷുകാര്‍ നടത്തിയ ഗൂഢാലോചന യായിരുന്നുഅത്‌. 

മതപരമായ അനുഷ്‌ടാനങ്ങള്‍ നടത്തുന്നത്‌ തടയുകയും അത്‌ മൂലം സൗഹൃദാന്തരീക്ഷംതടസ്സപ്പെടുത്തുകയുംചെയ്യൂക എന്നതായിരുന്നു പൊരുള്‍ തങ്ങളുടെ വിശ്വാസ നിലനില്‍പിന്വേണ്ടിയാണ്‌ മുട്ടിച്ചിറയില്‍ 11പേര്‍ വീരമൃത്യു വരിച്ചത്‌.

അവരുടെ സമരണക്കായാണ്‌ എല്ലാ വര്‍ഷവും മുട്ടിച്ചിറ ശുഹദാക്കളുടെ നേര്‍ച്ച നടത്തി വരുന്നത്‌.

Post a Comment

Thanks

Previous Post Next Post