ഭിന്നശേഷി വിദ്യാർഥികൾ നിർമ്മിച്ച തിരിച്ചറിയല്‍ കാർഡുകൾ കൈമാറി



ലോക്‍സഭാ തിരഞ്ഞെടുപ്പ് ജോലികളില്‍ ഏർപ്പെട്ട ജീവനക്കാർക്കായി പൊൻമള ബി.ആർ.സിലെ വിദ്യാർഥികൾ നിർമ്മിച്ച തിരിച്ചറിയല്‍ കാർഡുകൾ ജില്ലാ തിരഞ്ഞെടുപ്പ് ഓഫീസര്‍ കൂടിയായ ജില്ലാ കളക്ടർ വി.ആർ വിനോദിന് കൈമാറി. റീഹാബിലിറ്റേഷൻ സെൻ്റെറിലെ മുപ്പത്തിരണ്ട് വിദ്യാർത്ഥികൾ ചേർന്ന് ആയിരത്തോളം കാർഡുകളാണ് നിർമ്മിച്ച് കൈമാറിയത്.
പൂർണ്ണമായും ഹരിത ചട്ടങ്ങൾ പാലിച്ചാണ് കാർഡുകളുടെ നിർമാണം. തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട വിവിധ സ്ക്വാഡുകൾ, മറ്റ് ഉദ്യോഗസ്ഥർ എന്നിവര്‍ക്കായാണ് തിരിച്ചറിയൽ കാർഡ് നിർമ്മിച്ചിട്ടുള്ളത്. കുടുംബശ്രീ ജില്ലാ മിഷന്റെ നേതൃത്വത്തിലാണ് പദ്ധതി നടപ്പിലാക്കിയത്. ‍കളക്ടറുടെ ചേംബറില്‍ നടന്ന ചടങ്ങില്‍ തിരഞ്ഞെടുപ്പ് വിഭാഗം ഡെപ്യൂട്ടി കളക്ടര്‍ എസ്. ബിന്ദു, മറ്റ് ഉദ്യോഗസ്ഥര്‍, ബഡ്സ് സ്കൂള്‍ അധ്യാപകര്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.

Post a Comment

Thanks

أحدث أقدم
Moonniyur Vartha