തിരൂരങ്ങാടിയിൽ സ്കൂൾ ബസും ബൈക്കും കൂട്ടിയിടിച്ച് അപകടം:പി .എസ് . എം .ഒ .കോളേജ് യൂണിയൻ എഡിറ്റർ മരണപെട്ടു


തിരൂരങ്ങാടി:ചന്തപ്പടിയിൽ സ്ക്കൂൾ ബസ്സും ബൈക്കും തമ്മിൽ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ഗുരുതര പരിക്കേറ്റ ബൈക്ക് യാത്രക്കാരനായ തിരൂരങ്ങാടി പി.എസ്. എം.ഒ.കോളേജ് വിദ്യാർത്ഥിയും കോളേജ് യൂണിയൻ എഡിറ്ററും എം.എസ്. എഫ്. കോളേജ് യൂണിറ്റ് സെക്രട്ടറിയുമായ വിദ്യാർത്ഥി മരിച്ചു. കോട്ടക്കൽ അരിച്ചോൾ സ്വദേശി കൈതവളപ്പിൽ മുഹമ്മദ് സാദിഖ് (19) ആണ് മരിച്ചത്. പിതാവ്:
അയൂബ് .മാതാവ് റംല.
സഹോദരങ്ങൾ: റിസ്വാൻ, റസ.

കോളേജിൽ പഠിക്കുന്ന വിദ്യാർത്ഥികൾ സഞ്ചരിച്ച സ്ക്കൂട്ടറും തിരൂരങ്ങാടി ഒ.യു.പി. സുക്കൂളിലെ ബസ്സുമാണ് കൂട്ടിയിടിച്ചത് .ഇന്ന് ഉച്ചയ്ക്ക് 12 മണിക്കാണ് അപകടം. ഗുരുതരമായി പരിക്കേറ്റ സാദിഖിനെ ആദ്യം തിരൂരങ്ങാടി താലൂക്ക് ആശുപ്പത്രിയിലേക്ക് കൊണ്ടു പോയെങ്കിലും പിന്നീട് കോഴിക്കോട് മിംസ് ആശുപത്രിയിക്ക് മാറ്റുകയായിരുന്നു. അവിടെ വെച്ചായിരുന്നു മരണം.

അപകടത്തിൽ പരിക്കേറ്റ മറ്റൊരു വിദ്യാർത്ഥി മൂന്നിയൂർ കളിയാട്ടമുക്ക് സ്വദേശി എടശ്ശേരി ബഷീറിൻ്റെ മകൻ ബാസിത്തിനെ ( 20 )പരിക്കുകളോടെ കോട്ടക്കൽ മിംസ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇരുവരും പി .എസ് . എം .ഒ കോളേജിൽ ഹിസ്റ്ററി സെക്കൻഡ് ഇയർ വിദ്യാർത്ഥികളാണ്.

റിപ്പോർട്ട്:
അഷ്റഫ് കളത്തിങ്ങൽ പാറ.

Post a Comment

Thanks

Previous Post Next Post
Moonniyur Vartha