പരപ്പനങ്ങാടിയിൽ ഓടികൊണ്ടിരുന്ന ട്രെയിനിനടിയിൽ നിന്ന് തീയും പുകയും; പുറത്തേക്ക് ചാടിയിറങ്ങി യാത്രക്കാര്‍


  പരപ്പനങ്ങാടി: ഓടികൊണ്ടിരുന്ന ട്രൈയിനിൽ തീയും പുകയും. പരപ്പനങ്ങാടി വഴി മംഗലാപുരത്തേക്ക് പോകുകയായിരുന്ന വിവേക് എക്സ്പ്രസ്സ് ട്രെയിനിന്റെ ലോക്കൽ കമ്പാർട്ട്മെന്റിൻ്റെ അടിഭാഗത്താണ് പരപ്പനങ്ങാടി റെയിൽവെ സ്റ്റേഷന് എത്തുന്നതിന് തൊട്ടടൂത്ത് വെച്ച് തീ കണ്ടത്. പ്രായമായവരും കുട്ടികളുമടക്കമുള്ളവർ കമ്പാർട്ട്മെന്റിൽ ഉണ്ടായിരുന്നു. അതിഥി തൊഴിലാളികളാണ് കൂടുതലായും ഈ കമ്പാർട്ട്മെന്റ്റിലുണ്ടായിരുന്നത്. തീ കണ്ടയുടനെ ട്രെയിൻ നിർത്തി യാത്രക്കാരെ പുറത്തിറക്കി. ആർക്കും പരിക്കില്ല.


റെയിൽവേ ട്രാക്കിലേക്ക് ഇറങ്ങിയതിൽ ചിലയാളുകൾക്ക് ചെറിയ മുറിവ് പറ്റി എന്നതൊഴിച്ചാൽ ആർക്കും തന്നെ പരിക്കേറ്റിട്ടില്ല. 108 ആംബുലൻസടക്കം സംഭവ സ്ഥലത്തെത്തിയിരുന്നു. ട്രെയിനിലുണ്ടായിരുന്നവർ ട്രാക്കിലേക്കിറങ്ങി സമീപത്തെ വീടിലേക്ക് മാറി. പ്രായമായവരടക്കം ഉണ്ടായിരുന്നതിനാൽ പലർക്കും നടക്കാൻ ബുദ്ധിമുട്ടുണ്ടായിരുന്നു.


തുടർന്ന് പരിക്കില്ലാത്തതിനാൽ തന്നെ റെയിൽവേ സ്റ്റേഷനിലേക്കെത്തിച്ചാൽ മതി എന്ന് യാത്രക്കാർ അറിയിച്ചതിനെ തുടർന്ന് ഇവരെ റെയിൽവേ സ്റ്റേഷനിലേക്കെത്തിച്ചു. തുടർന്ന് ട്രെയിൻ പരപ്പനങ്ങാടി സ്റ്റേഷനിലേക്ക് മാറ്റുകയും ചെയ്തു. തീയണക്കലും മറ്റു തകരാറുകളും പരിഹരിച്ച് യാത്രക്കാരുടെ സുരക്ഷ ഉറപ്പ് വരുത്തി ട്രെയിൻ യാത്ര തുടരുകയും ചെയ്‌തു. ട്രൈയിനിന്റെ ബ്രൈക്ക് ജാം ആയതാണ് തീ കാണാനിടയായതെന്ന് പ്രാഥമിക വിവരം.


Post a Comment

Thanks

Previous Post Next Post