മൂന്നിയൂർ: മൂന്നിയൂർ പാറക്കടവ് - ചുഴലി റോഡിൽ പാറക്കടവ് മുതൽ കളത്തിങ്ങൽ പാറ കുന്നത്ത് പറമ്പ് വരെ നാല് കിലോ മീറ്റർ റോഡ് റബറൈസ്ഡ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് പാറക്കടവ് - കളത്തിങ്ങൽ പാറ വികസന സമിതി ( PK VS) ഭാരവാഹികൾ പൊതുമരാമത്ത് വകുപ്പ് മന്ത്രി മുഹമ്മദ് റിയാസിന് നിവേദനം നൽകി.
പാറക്കടവ് മുതൽ കുന്നത്ത് പറമ്പ് വരെ നാട്ടുകാരുടെയും ഭൂഉടമകളുടെയും സഹകരണത്തോടെ റോഡ് വീതി കൂട്ടിയിരുന്നു.
പി.കെ. വി.എസ്. ഭാരവാഹികളായ അഷ്റഫ് കളത്തിങ്ങൽ പാറ, സി.എം. ശരീഫ് മാസ്റ്റർ, വി.പി. പീച്ചു, സി.എം. ചെറീദ്, വി.പി. ബാവ, അഹമ്മദ് മാണിക്കഞ്ചേരി എന്നിവരാണ് മന്ത്രിയെ സന്ദർശിച്ചത്.
Post a Comment
Thanks