മൂന്നിയൂർ ചിനക്കൽ ഹംസതുൽ ഖർറാർ മസ്ജിദ് നടന്നു വരുന്ന ലുഖ്മാനുൽ ഹകീം സഖാഫി പുല്ലാരയുടെ ദർസിൻ്റെ 30-ാം വാർഷികമായ ട്രൈനിയം ആഘോഷത്തിന് ഇന്ന് തുടക്കമാവും.
മൂന്ന് ദിവസങ്ങളിലായി നടക്കുന്ന പരിപാടിയുടെ ഉദ്ഘാടന ദിനമായ ഇന്ന് ചിനക്കൽ മഹല്ല് മുൻ മുദരിസ് അബൂ ഹനീഫൽ ഫൈസി പരിപാടി ഉദ്ഘാടനം ചെയ്യും. കുറ്റമ്പാറ അബ്ദുറഹ്മാൻ ദാരിമി മുഖ്യ പ്രഭാഷണം നടത്തും. സയ്യിദ് ഇസ്ഹാഖ് ബുഖാരി പ്രാർത്ഥനക്ക് നേതൃത്വം നൽകും.
രണ്ടാം ദിവസമായ ശനിയാഴ്ച്ച പ്രശസ്ത മാദിഹ് സ്വാദിഖലി ഫാളിലി ഗൂഢ ല്ലൂരിൻ്റെ നേതൃത്വത്തിൽ ബുർദ മജ്ലിസ് നടക്കും. സയ്യിദ് ജാഫർ തുറാബ് തങ്ങൾ സയ്യിദ് ഹബീബ് തുറാബ് തങ്ങൾ തുടങ്ങിയവർ പങ്കെടുക്കും.
സമാപന ദിവസമായ ഞായറാഴ്ച പൊതു സമ്മേളനം നടക്കും. ഇന്ത്യൻ ഗ്രാന്റ് മുഫ്തി കാന്തപുരം അപ് അബൂബക്കർ മുസ്‌ലിയാർ ബായാർ തങ്ങൾ പൊന്മള അബ്ദുൽ ഖാദർ മുസ്‌ലിയാർ മഞ്ഞപ്പറ്റ ഹംസ മുസ്‌ലിയാർ ജാഫർ അസ്ഹരി കൈപ്പമംഗലം തുടങ്ങി നിരവധി സാദാത്തീങ്ങളും പണ്ഡിതന്മാരും പങ്കെടുക്കും.
Post a Comment
Thanks