സൗഹൃദ ഫുട്ബോൾ മത്സരം സംഘടിപ്പിച്ചു

കേരള സ്കൂൾ ടീച്ചേഴ്സ് യൂണിയൻ ഫെബ്രുവരി 6, 7, 8 തിയ്യതികളിൽ ആലപ്പുഴ യിൽ വച്ച് നടക്കുന്ന  സംസ്ഥാന സമ്മേളനത്തോടനുബന്ധിച്ച് താനൂർ ഉപജില്ല കെ. എസ്. ടി .യു  കമ്മറ്റി സൗഹൃദ ഫുട്ബോൾ മത്സരം സംഘടിപ്പിച്ചു. 

പൊൻ മുണ്ടം ബൈപാസ് ടർഫിൽ നടന്ന സൗഹൃദ ഫുട്ബോൾ മത്സരം മലപ്പുറം ജില്ലാ കെ എസ് ടി യു ട്രഷറർ കെ.എം ഹനീഫ കിക്ക് ഓഫ് ചെയ്തു.കെ.എസ്.ടി യു സംസ്ഥാന വൈസ് പ്രസിഡൻ്റ്  റഹിം കുണ്ടൂർ കെ. എസ് .ടി യു ജില്ലാ വൈസ് പ്രസിഡൻ്റ് കെ.പി ജലീൽ ,പി .എ അലിക്കുട്ടി ,താനൂർ സബ് ജില്ല കെ. എസ്. ടി. യു പ്രസിഡൻ്റ് അൻസാർ മൂന്നിയൂർ, സെക്രട്ടറി നൗഷാദ് അടിയാട്ടിൽ വിദ്യഭ്യാസ ജില്ലാ പ്രസിഡൻ്റ് അസൈനാർ എടരിക്കോട് ,ഷറഫുദ്ദീൻ.എ ,പി .എം റഷീദ് ,നൗഫൽ അടിയാട്ടിൽ എന്നിവർ നേതൃത്വം നൽകി

Post a Comment

Thanks

Previous Post Next Post