പാലിയേറ്റീവ് ദിനാചരണം വിളംബര റാലി നടത്തി.

തിരൂരങ്ങാടി: പാലിയേറ്റീവ് ദിനാചരണത്തിന്റെ ഭാഗമായി തിരൂരങ്ങാടി മുനിസിപ്പാലിറ്റിയും ഗവ: താലൂക്ക് ആശുപത്രിയും ചേർന്ന് പാലിയേറ്റീവ് കെയർ ദിന സന്ദേശ റാലി സംഘടിപ്പിച്ചു. താലൂക്ക് ആശുപത്രിയിൽ നിന്നും ആരംഭിച്ച റാലി  മുനിസിപ്പൽ ചെയർമാൻ കെ.പി. മുഹമ്മദ് കുട്ടി ഉൽഘാടനം ചെയ്തു. 

റാലി ചെമ്മാട് ടൗൺ ചുറ്റി ആശുപത്രിയിൽ സമാപിച്ചു.ആശുപത്രിയിൽ നടന്ന പരിപാടിയിൽ ആരോഗ്യ സ്റ്റാന്റിംഗ് കമ്മറ്റി ചെയർമാൻ സി.പി. ഇസ്മായിൽ പ്രതിഞ്ജ ചൊല്ലി കൊടുത്തു.. മുനിസിപ്പൽ വൈസ് ചെയർപേഴ്സൺ സുലൈഖ കാലൊടി,സ്റ്റാന്റിംഗ് കമ്മറ്റി ചെയർമാൻമാരായ ഇഖ്ബാൽ കല്ലുങ്ങൽ, സോനാ രതീശ്,ആശുപത്രി  സുപ്രണ്ട് ഡോ: പ്രഭുദാസ് പ്രസംഗിച്ചു.

അഹമ്മദ് കുട്ടി കക്കടവത്ത്, പി.കെ. അബ്ദുൽ അസീസ്,നഴ്സിംഗ് സുപ്രണ്ട് ലീജാ എസ് . ഖാൻ, പാലിയേറ്റീവ്  ഡോക്ടർ ഫായിസ്, കോ-ഓർഡിനേറ്റർ സജ്ന , സ്റ്റാഫ് നഴ്സ് ജൂണി,ജെ. എച്ച്. ഐ. കിഷോർ, മുഹമ്മദലി അരിമ്പ്ര, സി. എച്ച്. അജാസ്,അയ്യൂബ് തലാപ്പിൽ, സമദ് മൂഴിക്കൽ ,അഷ്റഫ് കളത്തിങ്ങൽ പാറ, സാദിഖ് ഒള്ളക്കൻ, ഷൈജൽ, നിസാം,മുനി സിപ്പൽ കൗൺസിലർമാർ, ആശാ വർക്കർ മാർ, എം. കെ. എച്ച്. ആശുപത്രിയിലെ നഴ്സിംഗ് വിദ്യാർത്ഥികൾ, ആശുപത്രിയിലെ വിവിധ ജീവനക്കാർ നേത്രത്വം നൽകി.ചെമ്മാട് ടൗൺ ചുറ്റി ആശുപത്രിയിൽ സമാപിച്ചു. എം. കെ. എച്ച്. ആശുപത്രിയിലെ നഴ്സിംഗ് വിദ്യാർത്ഥികൾ ഫ്ളാഷ് മോബ് അവതരിപ്പിച്ചു.


റിപ്പോർട്ട്:
അഷ്റഫ് കളത്തിങ്ങൽ പാറ

Post a Comment

Thanks

أحدث أقدم
Moonniyur Vartha