മൂന്നിയൂരിൽ ഭിന്നശേഷിക്കാര്‍ക്ക് ഉപകരണങ്ങള്‍ നല്‍കി.




മൂന്നിയൂർ: മൂന്നിയൂര്‍ ഗ്രാമപഞ്ചായത്ത് 2023-24 വാര്‍ഷിക പദ്ധതിയുടെ ഭാഗമായി ഭിന്നശേഷിക്കാര്‍ക്ക് വിവിധ ഉപകരണങ്ങള്‍ വിതരണം ചെയ്തു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എന്‍.എം സുഹറാബി വിതരണോദ്ഘാടനം നിര്‍വ്വഹിച്ചു. 

6 ലക്ഷം പദ്ധതി വിഹിതം ഉപയോഗപ്പെടുത്തി 52 ഭിന്നശേഷിക്കാര്‍ക്കാണ് ഈ വര്‍ഷം ഉപകരണം നല്‍കുന്നതെന്നും മെഡിക്കല്‍ ക്യാമ്പ് നടത്തി ഡോക്ടേഴ്സ് നിര്‍ദ്ദേശിച്ച ഉപകരണമാണ് ഭിന്നശേഷിക്കാര്‍ക്ക് നല്‍കുന്നതെന്നും പ്രസിഡന്റ് അറിയിച്ചു. 




പദ്ധതിയുടെ ഭാഗമായി 7 ഹിയറിംഗ് എെയ്ഡും 45 മറ്റു ഉപകരണങ്ങളും വിതരണം ചെയ്തു. ഉദ്ഘാടന ചടങ്ങില്‍ ക്ഷേമകാര്യ സ്ഥിരം സമിതി അധ്യക്ഷ ജാസ്മിന്‍ മുനീര്‍ അധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡന്റ് ഹനീഫ ആച്ചാട്ടില്‍ പദ്ധതിയുടെ നിര്‍വ്വഹണം വിശദീകരിച്ചു. സ്ഥിരം സമിതി അധ്യക്ഷ സി.പി സുബൈദ, മെമ്പര്‍മാരായ ഷംസുദ്ധീന്‍ മണമ്മല്‍, ചാന്ത് സമദ്, നൗഷാദ് തിരുത്തുമ്മല്‍, രാജന്‍ ചെരിച്ചിയില്‍, പി.പി സഫീര്‍, പത്തൂര്‍ റംല, അത്തേക്കാട്ടില്‍ രമണി, സഹീറ കൈതകത്ത്, സല്‍മ നിയാസ്, ബിന്ദു ഗണേഷന്‍, മര്‍വ്വ ഖാദര്‍, ടി.ഉമ്മുസല്‍മ, നിര്‍വ്വഹണ ഉദ്യോഗസ്ഥ എം.അഭിജിത, ഐ.സി.ഡി.എസ് സൂപ്പര്‍വൈസര്‍ ഹഫ്സത്ത് അടാട്ടില്‍, പഞ്ചായത്ത് സെക്രട്ടറി കെ.ഉണ്ണി എന്നിവര്‍ സംസാരിച്ചു.

അഷ്റഫ് കളത്തിങ്ങൽ പാറ

Post a Comment

Thanks

Previous Post Next Post