എക്സലൻസി ടെസ്റ്റ് ഇന്ന് (ഞായർ) 11000വിദ്യാർത്ഥികൾ പരീക്ഷയെഴുതും

താനൂർ:  വിസ്ഡം എജുക്കേഷൻ ഫൌണ്ടേഷൽ ഓഫ് ഇന്ത്യ (വെഫി) ക്ക് കീഴിൽ നടത്തി വരുന്ന എക്സലൻസി ടെസ്റ്റ് ഇന്ന് (ഞായർ) നടക്കും. പത്താം തരത്തിലും ഹയർസെക്കണ്ടറിയിലും പഠിക്കുന്ന വിദ്യാർത്ഥികൾക്ക് വേണ്ടി ഒരുക്കുന്ന മാതൃകാ പരീക്ഷയായ എക്സലൻസി ടെസ്റ്റ് ജില്ലയിലെ 129.കേന്ദ്രങ്ങളിലാണ് നടക്കുന്നത്.സ്കൂളുകൾ, ട്യൂഷൻ സെൻററുകൾ, സ്വകാര്യ സ്ഥാപനങ്ങൾ കേന്ദ്രീകരിച്ച് നടക്കുന്ന എക്സലൻസി ടെസ്റ്റിൽ നേരത്തെ അപേക്ഷിച്ച 11000 വിദ്യാർത്ഥികൾ പങ്കാളികളാകും. 


ചോദ്യമികവ് കൊണ്ടും സംവിധാനം കൊണ്ടും വളരെ മികവ്പുലർത്തുന്ന പരീക്ഷയാണ് എക്സലൻസി ടെസ്റ്റ്. ഇംഗ്ലീഷ്,മാത് സ്, സോഷ്യൽ സയൻസ് വിഷയങ്ങളിൽ മലയാളം, ഇംഗ്ലീഷ്, മീഡിയങ്ങളിലാണ് എക്സലൻസി ടെസ്റ്റ് നടക്കുന്നത്. രാവിലെ 9 മണിക്ക് ആരംഭിച്ച് വൈകീട്ട് 4 ന് സമാപിക്കുന്ന എക്സലൻസി ടെസ്റ്റിനോടനുബന്ധിച്ച് ഗൈഡൻസ് ക്ലാസ് നടക്കും .  


എക്സലൻസി ടെസ്റ്റിൻറെ മലപ്പുറം വെസ്റ്റ് ജില്ലാ ഉദ്ഘാടനം SMHSS രായിരമംഗലം സ്കൂളിൽ അലിഗഡ് മുസ്ലിം യൂണിവേഴ്സിറ്റി മലപ്പുറം പ്രാദേശിക കേന്ദ്രം ഡയറക്ടർ   Dr ഫൈസൽ KP നിർവഹിക്കും. 

എസ് എസ് എഫ് മലപ്പുറം വെസ്റ്റ് ജില്ലാ പ്രസിഡന്റ അബ്ദുൽ ഹഫീള് അഹ്സനി അധ്യക്ഷത വഹിക്കും. ജില്ലാ ജനറൽ സെക്രട്ടറി മുഹമ്മദ്‌ സ്വാദിഖ്‌ തെന്നല, ജില്ലാ സെക്രട്ടറി പിടി മുഹമ്മദ്‌ അഫ്ളൽ സംസാരിക്കും. അബൂബക്കർ റ്റി, ജഹ്ഫർ ശാമിൽ ഇർഫാനി, വി സിറാജുദ്ധീൻ സംബന്ധിക്കും


 പരീക്ഷാ ഫലം ഫെബ്രുവരി 14 ന് പ്രസിദ്ധീകരിക്കും.



വാർത്താ സമ്മേളനത്തിൽ പങ്കെടുത്തവർ 



മുഹമ്മദ് സ്വാദിഖ് തെന്നല 

ജില്ലാ ജനറൽസെക്രെട്ടറി 


സിറാജുദ്ധീൻ 

ജില്ല സെക്രെട്ടറി 


പിടി മുഹമ്മദ് അഫള്ൽ 

ജില്ലാ സെക്രെട്ടറി


മുഹമ്മദ് അതീഖ് റഹ്മാൻ 

ജില്ലാ സെക്രെട്ടറി


റഹീം സഖാഫി മീനടത്തൂർ 

ssf താനൂർ ഡിവിഷൻ പ്രെസിഡന്റ് 

Post a Comment

Thanks

Previous Post Next Post