പ്രാദേശിക മാധ്യമ പ്രവർത്തകരുടെ പ്രശ്നങ്ങൾ പാർലമെന്റിൽ ഉന്നയിക്കും - ഇ ടി മുഹമ്മദ് ബഷീർ എം.പി.


പ്രാദേശിക മാധ്യമ പ്രവർത്തകരുടെ പ്രശ്നങ്ങൾ പാർലമെന്റിൽ ഉന്നയിക്കുമെന്ന് ഇ ടി മുഹമ്മദ് ബഷീർ എം പി പറഞ്ഞു. കേരള മീഡിയ പേഴ്സൺസ് യൂണിയൻ മലപ്പുറം ജില്ലാ സമ്മേളനം എടവണ്ണപ്പാറയിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. പ്രദേശിക മാധ്യമ പ്രവർത്തകരിലൂടെയാണ് പല പ്രധാന വാർത്തകളും ഉടലെടുക്കുന്നത്. ഒരു ആനുകൂല്യവും കിട്ടാതെ പ്രയാസപ്പെടുന്ന ഈ വിഭാഗത്തെ ചേർത്തു പിടിക്കേണ്ടത് അനിവാര്യമാണെന്നും  അദ്ദേഹം പറഞ്ഞു. 

കെ.എം.പി.യു മലപ്പുറം ജില്ലാ പ്രസിഡൻ്റ് ഉമറലി ശിഹാബ് അദ്ധ്യക്ഷത വഹിച്ചു. ടി വി ഇബ്രാഹിം എം.എൽ എ മുഖ്യാതിഥിയായി. വാഴക്കാട് സർവീസ് സഹകരണ ബാങ്ക് കെ.എം. പി.യു. അംഗങ്ങൾക്ക് നൽകിയ ഉപഹാരം ടി.വി. ഇബ്രാഹിം എം.എൽ .എ വിതരണം ചെയ്തു. വിവിധ മേഖലകളിൽ അംഗീകാരങ്ങൾ നേടിയ ഇൻറർവെൽ അരീക്കോട് എം ഡി സനൂഫർ, ഫാരിസ് ഹോട്ടൽ എം ഡി മുഹമ്മദ് അഷ്റഫ് എന്ന ബാവ, ഡോക്ടർ ജലീൽ, നൗഷാദ് വാഴക്കാട് എന്നിവരെ ചടങ്ങിൽ ആദരിച്ചു. സീനിയർ പത്രപ്രവർത്തകൻ യു .കെ .മുഹമ്മദലി പതാക ഉയർത്തി. കെ .എം.പി.യു.സംസ്ഥാന പ്രസിഡണ്ട് എം റഫീഖ് തിരുവനന്തപ്പുരം, ജനറൽ സെക്രട്ടറി സുവീഷ് കണ്ണൂർ, ട്രഷറർ ഷാഫി ചങ്ങരം കുളം, വാഴക്കാട് ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് സി.വി സക്കരിയ്യ , ചീക്കോട് ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് എളങ്കയിൽ മുംതാസ് , വിവിധ ട്രേഡ് യൂണിയൻ നേതാക്കളായ ഗോവിന്ദൻ , മുഹമ്മദ് കുട്ടി , എൻ.എച്ച് അലി.കെ എം.പിയു രക്ഷാധികാരികളായ സൈത് ചങ്ങരംകുളം, പീറ്റർ കണ്ണൂർ  തുടങ്ങിയവർ സംസാരിച്ചു. 
മാധ്യമ പ്രവർത്തകരും നിയമവും എന്ന വിഷയത്തിൽ അഡ്വക്കറ്റ് സാദിഖലി അരീക്കോട് ക്ലാസെടുത്തു. പരിപാടിക്ക് അൻവർ ഷരീഫ് വാഴക്കാട് സ്വാഗതവും നൗഷാദ് വട്ടപാറ നന്ദിയും പറഞ്ഞു. ജില്ലയുടെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള പത്ര-ദൃശ്യ- ശ്രവ്യ -ഡിജിറ്റൽ രംഗത്തെ മാധ്യമ പ്രവർത്തകർ സമ്മേളനത്തിൽ പങ്കെടുത്തു.


റിപ്പോർട്ട്:
അഷ്റഫ് കളത്തിങ്ങൽ പാറ.

Post a Comment

Thanks

Previous Post Next Post