തിരൂരങ്ങാടി: പാറയിൽ തടയണയുടെ ചോർച്ചയുമായി ബന്ധപ്പെട്ട കാര്യങ്ങൾ പഠിക്കുന്നതിനും തടയണ ഇറിഗേഷൻ മെക്കാനിക്കൽ വിംഗ് ഏറ്റെടുക്കുന്ന കാര്യം പരിശോധിക്കുന്നതിനും വേണ്ടി മണ്ഡലം എം.എൽ. എ. കെ.പി. എ. മജീദിന്റെ നേത്രത്വത്തിൽ ഉദ്യോഗസ്ഥ സംഘം തടയണ പ്രദേശം സന്ദർശിച്ചു.
മണ്ഡലം മുൻ എം. എൽ. എ. പി.കെ. അബ്ദുറബ്ബ്, പരപ്പനങ്ങാടി മുനിസിപ്പൽ ചെയർമാൻ എ. ഉസ്മാൻ , ഇറിഗേഷൻ മെക്കാനിക്കൽ വിഭാഗം സുപ്രണ്ടിംഗ് എൻജിനീയർ ബിജോയ്, ഇറിഗേഷൻ മെക്കാനിക്കൽ പാലക്കാട് , മലമ്പുഴ ഓഫീസുകളിൽ നിന്നുള്ള എക്സിക്യൂട്ടീവ് എഞ്ചിനീയർ ജെയിംസ്, അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എഞ്ചിനീയർ സ്റ്റീഫൻ, അസിസ്റ്റന്റ് എഞ്ചിനീയർ മുഹമ്മദ് ഹാരിസ്, മൈനർ ഇറിഗേഷൻ വിഭാഗം അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എഞ്ചിനീയർ ഷൈലി മോൻ, ഓവർസിയർ അരുൺ ബാബു എന്നിവരാണ് സന്ദർശിച്ചത്.പരപ്പനങ്ങാടി നഗരസഭ സ്റ്റാന്റിംഗ് കമ്മറ്റി ചെയർമാൻ നിസാർ അഹമ്മദ്, സി.ടി. നാസർ, സി.അബ്ദുറഹ്മാൻ കുട്ടി, അബ്ദുറഹ്മാൻ, നൂർ മുഹമ്മദ് എന്നിവർ സംബന്ധിച്ചു.
അഷ്റഫ് കളത്തിങ്ങൽ പാറ.
إرسال تعليق
Thanks