സ്വന്തമായി തൈകൾ മുളപ്പിച്ച് ഫലവൃക്ഷ ത്തോട്ടമൊരുക്കി വിദ്യാർത്ഥികൾ.



പെരുമണ്ണ ക്ലാരി:

 ചെട്ടിയാൻ കിണർ ഗവ.ഹൈസ്കൂളിലെ ഫോറസ്ട്രി ക്ലബ്ബ് അംഗങ്ങൾ സ്വന്തമായി വിത്തു പാകി തൈകൾ മുളപ്പിച്ച്   വിതരണം ചെയ്യുകയും സ്വന്തമായി ഫല വൃക്ഷത്തോട്ടം നിർമ്മിക്കുകയും ചെയ്തു. 


കേന്ദ്ര സർക്കാറിൻ്റെ സ്കൂൾ നഴ്സറി യോജന പദ്ധതി പ്രകാ
രം സോഷ്യൽ ഫോറസ്ട്രി വകുപ്പിൻ്റെ സഹകരണത്തോടുകൂടിയാണ് വിദ്യാർത്ഥികൾ തൈകൾ ഉൽപ്പാദിപ്പിച്ചത്, അത്യുൽപ്പാദന ശേഷിയുള്ള സീതപ്പഴം ,വിശിഷ്ടയിനം പേര എന്നിവയുടെ രണ്ടായിരം തൈകളാണ് വിതരണം ചെയ്തത്. പെരുമണ്ണയിലെ പ്രമുഖ കർഷകനായ ചെമ്മിലി മുഹമ്മദ് ബാവയുടെ സഹകരണത്തോടെ വിദ്യാർത്ഥികൾ ഫലവൃക്ഷ ത്തോട്ടം ഒരുക്കുകയും ചെയ്തു.


ഫലവൃക്ഷ തൈകളുടെ വിതരണോദ്ഘാടനം ജില്ലാ പഞ്ചായത്ത് മെംബർ യാസ്മിൻ അരിമ്പ്ര നിർവ്വഹിച്ചു. ക്ലബ്ബ് പ്രതിനിധികളും  ,രക്ഷിതാക്കളും  ,വിദ്യാർത്ഥികളും ഏറ്റുവാങ്ങി, പെരുമണ്ണ ക്ലാരി പഞ്ചായത്ത് പ്രസിഡൻ്റ് ലിബാസ് മൊയ്തീൻ അധ്യക്ഷത വഹിച്ചു. ഫലവൃക്ഷ ത്തോട്ട നിർമ്മാണത്തിൻ്റെ ഉദ്ഘാടനം അസിസ്റ്റൻ്റ്  കൺസർവേറ്റർ ഓഫ് ഫോറസ്റ്റ് വി.പി ജയപ്രകാശ് നിർവ്വഹിച്ചു. റൈഞ്ച് ഫോറസ്റ്റ് ഓഫീസർ പി.എസ് മുഹമ്മദ് നിഷാൽ നഴ്സറി ജേണൽ പ്രകാശനം ചെയ്തു. 


ഡെപ്യൂട്ടി റൈഞ്ച് ഫോറസ്റ്റ് ഓഫീസർ ദിവാകരനുണ്ണി, സെക് ഷൻ  ഫോറസ്റ്റ് ഓഫീസർ വിനോദ് എസ്.എസ്, പെരുമണ്ണ പഞ്ചായത്ത് വൈസ്  പ്രസിഡൻ്റ് ജസ് ന ടീച്ചർ പൂഴിത്തറ , ആരോഗ്യ വിദ്യാഭ്യാസ സ്ഥിരം സമിതി ചെയർമാൻ മുസ്തഫ കളത്തിങ്ങൽ ,പ്രിൻസിപ്പാൾ ഇൻ ചാർജ് ഐ വി അബ്ദുൽ ജലീൽ, പിടിഎ പ്രസിഡൻറ് എം.സി മാലിക് ,എസ് എം സി ചെയർമാൻ സുബൈർ കോഴിശ്ശേരി എന്നിവർ ആശംസകൾ അർപ്പിച്ചു. പ്രഥമാധ്യാപകൻ പി.പ്രസാദ് സ്വാഗതവും ഗ്രീൻ കോഡിനേറ്റർ അസൈനാർ എടരിക്കോട് നന്ദിയും പറഞ്ഞു.


Post a Comment

Thanks

أحدث أقدم
Moonniyur Vartha