ഭിന്നശേഷി കലോത്സവം സ്പർശം 24 സംഘടിപ്പിച്ചു


       അന്താരാഷ്ട്ര ഭിന്നശേഷി ദിനചാരണത്തിന്റെ ഭാഗമായി പെരുമണ്ണ ക്ലാരി  പഞ്ചായത്ത്‌ ഭിന്നശേഷി കലോത്സവം സ്പർശം  24 സംഘടിപ്പിച്ചു 

         കുറ്റിപ്പാല എം എം പാലസ്  ഓഡിറ്റോറിയത്തിൽ വെച്ച് സംഘടിപ്പിച്ച പരിപാടിയിൽ പഞ്ചായത്ത്‌ പ്രസിഡന്റ്‌ ശ്രീ ലിബാസ് മൊയ്‌ദീൻ ഉദ്ഘാടനം നിർവഹിച്ചു. അതിഥിയായി ശ്രീ.ആസിം വെളിമണ്ണ പങ്കെടുത്തു. കൂട്ടുകാരും കുടുംബവും, പഞ്ചായത്ത്‌ അധികൃതരും കുടുംബശ്രീ, അങ്കൻവാടി പ്രവർത്തകരും ആശാ വർക്കേഴ്സ്, ഹെൽത്ത്‌ സ്റ്റാഫുകളും, ക്ഷണിക്കപ്പെട്ട അതിഥികളും, സ്നേഹതീരം വോളന്റീർസും ഉൾപ്പെടെ  250ഓളം പേർ പങ്കെടുത്തു.

       9 മണിക്ക് തുടങ്ങിയ പരിപാടി 5 മണിക്ക് ഗാനമേളയോട് കൂടി അവസാനിച്ചു.... പരിപാടിയിൽ ഭിന്നശേഷി കൂട്ടുകാരുടെ വിവിധ ഇനം പരിപാടികൾ  അരങ്ങേറി.

       സ്നേഹതീരം വോളന്റിയർ വിങ് എക്സിക്യൂട്ടീവ് മെമ്പർമാരായ റംഷാദ്, റിൻഷാ,അനസ്,ഫാസിൽ, റിഫ തുടങ്ങിയവർ പരിപാടി നിയന്ത്രിച്ചു.

Post a Comment

Thanks

أحدث أقدم
Moonniyur Vartha