കക്കാട് GMUP സ്‌കൂള്‍ മെഗാ ആലൂംനി മീറ്റ് ഫെബ്രുവരി 10ന്


തലമുറകളുടെ അക്ഷര ഗോപുരം കക്കാട്  ജി.എം.യു.പി സ്‌കൂളിൻ്റെ 111മത് വാർഷികത്തിൻ്റെ ഭാഗമായി മെഗാ അലൂംനി മീറ്റ് 2024 ഫെബ്രുവരി 10ന് സ്‌കൂള്‍ പരിസരത്ത് സംഘടിപ്പിക്കുവാന്‍ ആലൂംനി എക്‌സിക്യൂട്ടീവ് യോഗം തീരുമാനിച്ചു. 

 കാലത്ത് 10 മണിക്ക് മെഗാ അലൂംനി മീറ്റ് തുടങ്ങും. ബാച്ച് സംഗമങ്ങള്‍, പൂര്‍വ അധ്യാപകസംഗമം, കലാവിരുന്ന് തുടങ്ങിയവ പരിപാടികൾ നടക്കും. 

കലാപരിപാടികള്‍ക്ക് ആഗ്രഹിക്കുന്ന  ബാച്ചുകള്‍  2024 ജനുവരി 15നകം സ്‌കൂളില്‍ രജിസ്റ്റര്‍ ചെയ്യണം. 

യോഗത്തില്‍ ഒ ഷൗക്കത്ത് മാസ്റ്റര്‍ അധ്യക്ഷത വഹിച്ചു. ഇഖ്ബാല്‍ കല്ലുങ്ങല്‍, വി ഭാസ്‌കരന്‍മാസ്റ്റര്‍, കെ മുഈനുല്‍ ഇസ്‌ലാം, സയ്യിദ് അബ്ദുറഹിമാന്‍ ജിഫ്രി, എം.ടി അയ്യൂബ് മാസ്റ്റര്‍, റഷീദ് വടക്കന്‍, ഇ,വി നിഷാദ് ബാബു. കെഎം മുഹമ്മദ്, കെ.ടി ശാഹുല്‍ഹമീദ്. പി.ടി വാസിഫ്, സിദ്ദീഖ് ടി.എഫ്.സി. റിയാസ് കൊയപ്പ. കെ.നൗഷാദലി

എം.കെ ജൈസല്‍, ടി.കെ സൈതലവി, പ്രസാദ് മുളമുക്കില്‍, എം. രാജേഷ്. മുരളി ചട്ടിക്കല്‍,സി.ജംഷീര്‍ തുടങ്ങിയവർ പ്രസംഗിച്ചു.

Post a Comment

Thanks

Previous Post Next Post
Moonniyur Vartha