മൂന്നിയൂർ: പാറക്കടവ് - കളത്തിങ്ങൽ പാറ വികസന സമിതി ( പി.കെ. വി. എസ്) യുടെ ആഭിമുഖ്യത്തിൽ മൂന്നിയൂർ കളിയാട്ട മുക്ക് കുടുംബാരോഗ്യ കേന്ദ്രത്തിലേക്ക് വെയിറ്റ് മെഷീൻ , ഡിജിറ്റൽ ബി.പി. മെഷീൻ, തെർമോ മീറ്റർ, ഓക്സി മീറ്റർ തുടങ്ങി മെഡിക്കൽ ഉപകരണങ്ങൾ നൽകി.
കുടുംബാരോഗ്യ കേന്ദ്രത്തിൽ വെച്ച് നടന്ന ചടങ്ങിൽ മെഡിക്കൽ ഓഫീസർ ഡോ: മുഹമ്മദ് റഫീഖ് പുള്ളാട്ട് ഭാരവാഹികളിൽ നിന്നും ഉപകരണങ്ങൾ ഏറ്റുവാങ്ങി.
അഷ്റഫ് കളത്തിങ്ങൽ പാറ, വി.പി. ചെറീദ്, സി.എം. ശരീഫ് മാസ്റ്റർ, വി.പി. കമ്മുക്കുട്ടി, സി.എം. ചെറീദ്, കെ.എം. ഹനീഫ, കല്ലാക്കൻ കുഞ്ഞ, നഴ്സിംഗ് ഓഫീസർമാരായ മന്ജുഷ, സിൻസി , ജെ.പി. എച്ച്. എൻ. സലീന സംബന്ധിച്ചു.
അഷ്റഫ് കളത്തിങ്ങൽ പാറ
Post a Comment
Thanks