തിരൂരങ്ങാടി: ലോക ഭിന്നശേഷി ദിനാചരണത്തോടനു ബന്ധിച്ച് സിഗ്നേച്ചർ ഓഫ് എബിലിറ്റി ചാരിറ്റബിൾ ട്രസ്റ്റും തിരൂരങ്ങാടി പി.എസ്. എം. ഒ. കോളേജ് എൻ.എസ്. എസും സംയുക്തമായി ഭിന്നശേഷി സ്നേഹ സംഗമം സംഘടിപ്പിച്ചു.
തിരൂരങ്ങാടി പി.എസ്. എം.ഒ. കോളേജിൽ നടന്ന പരിപാടി തിരൂരങ്ങാടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് കെ.ടി. സാജിത ഉൽഘാടനം ചെയ്തു. കോളേജ് പ്രിൻസിപ്പൽ ഡോ: കെ. അസീസ് അദ്ധ്യക്ഷത വഹിച്ചു. പത്മശ്രീ കെ.വി. റാബിയ ഭിന്നശേഷി ദിന സന്ദേശം നൽകി. കോളേജ് മാനേജിംഗ് കമ്മറ്റി ചെയർമാൻ എം. കെ. ബാവ മുഖ്യ പ്രഭാഷണം നടത്തി.
നിറമരുതൂർ ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ഇസ്മായിൽ പുതുശ്ശേരി, തിരൂരങ്ങാടി മുനിസിപ്പൽ കൗൺസിലർ ഹബീ ബ ബഷീർ, ഉജ്ജ്വല ബാല്യ പുരസ്കാര ജേതാവ് അൽവിന ,അഷ്റഫ് കളത്തിങ്ങൽ പാറ, മനരിക്കൽ അബ്ദുറസാഖ്, ഡോ: കബീർ മച്ചിഞ്ചേരി, ഡോ: വി.പി. ഷബീർ, സലീന. എം, അപ്പു, അക്ഷയ് . എം, മാരിയത്ത് കടലൂണ്ടി,അഷ്റഫ് മനരിക്കൽ, സലാം ഹാജി മച്ചിങ്ങൽ, റസീന കൊടിഞ്ഞി പ്രസംഗിച്ചു. വിവിധ മേഖലകളിൽ സ്തുത്യർഹ സേവനം ചെയ്യുന്നവരെ ചടങ്ങിൽ ആദരിച്ചു.ഭിന്നശേഷി കുട്ടികളുടെയും എൻ. എസ്. എസ്. വിദ്യാർത്ഥികളുടെയും വിവിധ കലാപരിപാടികൾ അരങ്ങേറി.
അഷ്റഫ് കളത്തിങ്ങൽ പാറ.
ഫോട്ടോ: ലോക ഭിന്നശേഷി ദിനാചരണത്തോടനുബന്ധിച്ച് തിരൂരങ്ങാടി പി.എസ്. എം.ഒ. കോളേജിൽ നടന്ന ഭിന്നശേഷി സ്നേഹ സംഗമം തിരൂരങ്ങാടി ബ്ലോക്ക് പ്രസിഡണ്ട് കെ.ടി. സാജിത ഉൽഘാടനം ചെയ്യുന്നു
Post a Comment
Thanks