ഖാസി നാലകത്ത് ഫൗണ്ടേഷൻ പുരസ്കാരം ഡോ: പുത്തൂർ റഹ്മാന് സമർപ്പിച്ചു.

കോഴിക്കോട്: കോഴിക്കോട് ഖാളി നാലകത്ത് മുഹമ്മദ് കോയ ബാഖവിയുടെ നാമധേയത്തിൽ ഖാളി നാലകത്ത് ഫൗണ്ടേഷൻ പുരസ്കാരം യു.എ. ഇ. കെ.എം. സി. സി. പ്രസിഡണ്ട് ഡോ: പുത്തൂർ റഹ്മാന് സമർപ്പിച്ചു. കോഴിക്കോട് ട്രൈ പെന്റോ ഹോട്ടലിൽ നടന്ന പ്രൗഡമായ ചടങ്ങിൽ മുൻ മന്ത്രി അഹമ്മദ് ദേവർ കോവിൽ എം. എൽ. എ. പുരസ്കാരം സമർപ്പിച്ചു.

 
മാനവികതയും സാഹോദര്യവും ഉയർത്തി പിടിച്ച മനുഷ്യ സ്നേഹിയും സഹോദര സമുദായങ്ങളോട് മൈത്രി കാത്ത് സൂക്ഷിക്കുന്നതിനും  ഖാസി നാലകത്ത് മുഹമ്മദ് കോയ ബാഖവി വഹിച്ച പങ്ക് വലുതാണെന്നും പ്രവാസ ലോകത്തും നാട്ടിലും ജീവകാരുണ്യ രംഗത്ത് പകരം വെക്കാനില്ലാത്ത പ്രവർത്തനം നടത്തുന്ന ഡോ : പുത്തൂർ റഹ്മാന് അർഹിക്കുന്ന അംഗീകാരമാണ് ഈ പുരസ്കാരത്തിലൂടെ ലഭിച്ചിട്ടുള്ളതെന്നും പുരസ്കാര സമർപ്പണം നടത്തി കൊണ്ട് അഹമ്മദ് ദേവർ കോവിൽ പറഞ്ഞു. 

ചടങ്ങിൽ ഖാസി ഫൗണ്ടേഷൻ ചെയർമാൻ എം.വി. മുഹമ്മദാലി അദ്ധ്യക്ഷ്യം വഹിച്ചു. കോഴിക്കോട് മേയർ ബീന ഫിലിപ്പ് ഉൽഘാടനം ചെയ്തു. ഡോ: ഹുസൈൻ രണ്ടത്താണി, കോർപ്പറേഷൻ കൗൺസിലർ കെ. മൊയ്തീൻ കോയ , പി.വി. ചന്ദ്രൻ, ഡോ: കെ. കുഞ്ഞാലി, സി.എ. ഉമ്മർകോയ, സി.എം. നജീബ്, പി.കെ. അബ്ദുള്ള കോയ, കെ.വി. ഇസ്ഹാഖ് പ്രസംഗിച്ചു. പി.ടി. ആസാദ് പുരസ്കാര ജേതാവിനെ പരിചയപ്പെടുത്തി.ഡോ: പുത്തൂർ റഹ്മാൻ മറുപടി പ്രസംഗം നടത്തി. റംസി ഇസ്മായിൽ സ്വാഗതവും ആർ. ജയന്ത് കുമാർ നന്ദിയും പറഞ്ഞു.

റിപ്പോർട്ട്:
അഷ്റഫ് കളത്തിങ്ങൽ പാറ.

Post a Comment

Thanks

Previous Post Next Post