പരപ്പനങ്ങാടി സ്കൂൾ കലോൽസവംഏഴാം തവണയും കിരീടം ചൂടി സി.ബി. എച്ച്.എസ്. എസ്. വള്ളിക്കുന്ന് .


തിരൂരങ്ങാടി: നാല് ദിവസം നീണ്ട് നിന്ന പരപ്പനങ്ങാടി ഉപജില്ലാ സ്കൂൾ കലോൽസവത്തിൽ  215 പോയിന്റുമായി ഹൈസ്കൂൾ വിഭാഗത്തിൽ തുടർച്ചയായ ഏഴാം തവണയും സി.ബി. എച്ച്. എസ്. എസ്  വള്ളിക്കുന്ന് കിരീടം ചൂടി. 154 പോയിന്റുമായി എസ്. എൻ. എം.എച്ച്. എസ്. പരപ്പനങ്ങാടി രണ്ടാം സ്ഥാനവും നേടി. 

ഹയർ സെക്കണ്ടറി വിഭാഗത്തിൽ 246 പോയിന്റ് നേടി എസ്. എൻ. എം. എച്ച്. എസ്. എസ്. ഒന്നാം സ്ഥാനവും 230 പോയിന്റ് നേടി സി.ബി. എച്ച്. എസ്. എസ്. രണ്ടാം സ്ഥാനവും യു.പി. വിഭാഗത്തിൽ എ.യു. പി.എസ്. ചെറമംഗലം 78 പോയിന്റ് നേടി ഒന്നാം സ്ഥാനവും ജി.യു.പി. എസ്. അരിയല്ലൂർ രണ്ടാം സ്ഥാനവും എൽ.പി. വിഭാഗത്തിൽ എ.യു. പി.എസ്. വെളിമുക്ക് 59 പോയിന്റോടെ ഒന്നാം സ്ഥാനവും ജി.യു.പി. എസ്. അരിയല്ലൂർ 57 പോയിന്റോടെ രണ്ടാം സ്ഥാനവും നേടി.

അറബി കലോൽസവത്തിൽ ഹൈസ്കൂൾ വിഭാഗത്തിൽ സി.ബി. എച്ച്. എസ്. വള്ളിക്കുന്ന് 85 പോയിന്റോടെ ഒന്നാം സ്ഥാനവും ഒ. എച്ച്. എസ്. തിരൂരങ്ങാടി 81 പോയിന്റോടെ രണ്ടാം സ്ഥാനവും യു.പി. വിഭാഗത്തിൽ ഒ.യു. പി.എസ്. തിരൂരങ്ങാടി 63 പോയിന്റുമായി ഒന്നാം സ്ഥാനവും ജി.എച്ച്. എസ്. തിരൂരങ്ങാടി 53 പോയിന്റ് രണ്ടാം സ്ഥാനവും നേടി. എൽ. പി. വിഭാഗത്തിൽ എ.എം. എൽ.പി. എസ്. നെടുവ സൗത്ത് 39 പോയിന്റുമായി ഒന്നാം സ്ഥാനവും എ.എം. എൽ.പി. എസ്. പെരിന്തൊടി പാടം 33 പോയിന്റ്  രണ്ടാം സ്ഥാനവും നേടി. 

സംസ്കൃത കലോൽസവത്തിൽ യു.പി. വിഭാഗത്തിൽ ജി.യു.പി. എസ്. അരിയല്ലൂർ 88 പോയിന്റ്, എ.യു.പി. എസ്. ചെറമംഗലം 86 പോയിന്റ് എം.വി. എച്ച്. എസ്. എസ്. അരിയല്ലൂർ 81 പോയിന്റ്, ഹൈസ്കൂൾ വിഭാഗത്തിൽ സി.ബി. എച്ച്. എസ്. വള്ളിക്കുന്ന് 95 പോയിന്റ്, എം.യു. എച്ച്.എസ്. അരിയല്ലൂർ 93 പോയിന്റ്, എൻ.എൻ.എം. എച്ച്. എസ്. എസ്. ചേലേമ്പ്ര 61 പോയിന്റ് കിരീടം ചൂടി. സ്കൂൾ കലോൽസവത്തിൽ ഭിന്നശേഷി വിദ്യാർത്ഥികൾക്ക് അവസരം നൽകി നടത്തിയ മൽസരത്തിൽ പരപ്പനങ്ങാടി ക്ലസ്റ്റർ കിരീടം നേടി. 


സമാപന സമ്മേളനവും ട്രോഫി വിതരണവും തിരൂരങ്ങാടി നഗരസഭ ചെയർമാൻ കെ.പി. മുഹമ്മദ് കുട്ടി ഉൽഘാടനം ചെയ്തു. പി.ടി.എ. പ്രസിഡണ്ട് പി.എം. അബ്ദുൽ ഹഖ് അദ്യക്ഷ്യം വഹിച്ചു. നഗരസഭാ സ്റ്റാന്റിംഗ് കമ്മറ്റി ചെയർമാൻമാരായ ഇ.പി. എസ്. ബാവ, സി.പി. സുഹ്റാബി, സോനാ രതീഷ്, കൗൺസിലർമാരായ അരിമ്പ്ര മുഹമ്മദലി, സി.എച്ച്. അജാസ്, ആബിദ റബിയത്ത്, എസ്. എം.സി. ചെയർമാൻ അബ്ദുറഹീം പൂക്കുത്ത്, ഉപജില്ലാ വിദ്യാഭ്യാസ ഓഫീസർ സക്കീന, ഒ.ഷൗ ക്കത്തലി, കദിയാ മു ടീച്ചർ തുടങ്ങിയവർ പ്രസംഗിച്ചു.

റിപ്പോർട്ട്:
അഷ്റഫ് കളത്തിങ്ങൽ പാറ.

Post a Comment

Thanks

Previous Post Next Post
Moonniyur Vartha