👉 അപേക്ഷയിൽ മൊബൈൽ നമ്പർ എഴുതാൻ മറക്കരുത്.
👉 സ്വന്തം മേൽവിലാസം പിൻ കോഡ് സഹിതം വ്യക്തമായി എഴുതണം.
👉 മുഖ്യമന്ത്രിയുടെ യോ, അതത് വകുപ്പ് മന്ത്രിയുടെയോ, സാമൂഹ്യനീതി വകുപ്പ് മന്ത്രിയുടെ യോ പേരിൽ അപേക്ഷ എഴുതാം.
👉 ഓരോരോ ആവശ്യത്തിനു മുള്ള അപേക്ഷകൾ പ്രത്യേകം അപേക്ഷയായി എഴുതുക.
👉 അപേക്ഷകൾ നവകേരള സദസ്സിലെ ഭിന്നശേഷി ക്കാർക്ക് പ്രത്യേകമായുള്ള കൗണ്ടറിൽ നൽകി റസിപ്റ്റ് വാങ്ങണം.
👉 നേരത്തെ നൽകിയ അപേക്ഷകളെ പറ്റിയുള്ള അന്വേഷണമാണെങ്കിൽ പഴയ ഫയൽ നമ്പറോ അതുമായി ബന്ധപ്പെട്ട മറ്റെന്തെങ്കിലും രേഖകളോ കൂടെ സമർപ്പിക്കണം.
👉 മെഡിക്കൽ ബോർഡ് സർട്ടിഫിക്കറ്റിൻ്റെയും ആധാർ കാർഡിൻ്റെയും കോപ്പി ഓരോ അപേക്ഷയോടൊപ്പവും സമർപ്പിക്കണം.
👉 അപേക്ഷകൾ മന്ത്രിമാർക്ക് നേരിട്ട് നൽകണമെന്ന് വാശി പിടിക്കണ്ട മന്ത്രിമാർക്ക് കൊടുത്താലും മന്ത്രിമാർ കൗണ്ടറിലേക്ക് നൽകും.
👉 പരിപാടി തുടങ്ങുന്നതിൻ്റെ മൂന്ന് മണിക്കൂർ മുമ്പ് കൗണ്ടർ തുറക്കുന്നതിനാൽ നേരത്തെ തന്നെ അപേക്ഷ സമർപ്പിക്കാൻ ശ്രമിക്കുക.
👉 ചികിൽസാ സഹായത്തിനള്ള അപേക്ഷകളുടെ കൂടെ ഡോക്ടറുടെ കുറിപ്പടിയും ബില്ലുകളും സമർപ്പിക്കുന്നത് നന്നായിരിക്കും.
ഭിന്നശേഷിക്കാരുമായി ബന്ധപ്പെട്ടത് മാത്രമല്ല നമ്മുടെ കുടുംബവുമായി ബന്ധപ്പെട്ട എല്ലാ വിഷയങ്ങളെ കുറിച്ചും പരാതി / അപേക്ഷ നൽകാവുന്നതാണ്.
Post a Comment
Thanks