കണ്ണമംഗലം: പൊതു ജനങ്ങളുടെ യാത്ര ക്ലേശം പരിഹരിക്കുന്നതിനു വേണ്ടി കണ്ണമംഗലം ഗ്രാമപഞ്ചായത്തും കെ.എസ്.ആർ.ടി.സി യും സഹകരിച്ച് നടപ്പിലാക്കുന്ന ഗ്രാമ വണ്ടി നാളെ മുതൽ ഓടി തുടങ്ങും. ഗ്രാമ പഞ്ചായത്തിന്റെ വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി വർഷംതോറും ഇന്ധനച്ചെലവ് പഞ്ചായത്ത് വഹിച്ചാണ് പദ്ധതി ആസൂത്രണം ചെയ്യുന്നത്.
കിളിനക്കോട്, മുതുവിൽകുണ്ട്, മഞ്ഞേങ്ങര, അച്ചനമ്പലം, മേമാട്ടുപാറ,എരണിപ്പടി, വാളക്കുട തുടങ്ങിയ ഭാഗങ്ങളിൽ പലതവണ സർവ്വീസ് നടത്തും. ഗ്രാമ പഞ്ചായത്തിന്റെ നിർദ്ദേശമനുസരിച്ചാണ് സമയക്രമവും വഴിയും ക്രമീകരിച്ചിട്ടുള്ളത്. കണ്ണമംഗലം പ്രാഥമികാരോഗ്യ കേന്ദ്രം, ചെറേക്കാട് ധർമഗിരി കോളജ്, മലാപ്പറമ്പ് മലബാർ കോളേജ് എന്നിവയെ ആശ്രയിക്കുന്നവർക്ക് പദ്ധതി ഏറെ തുണയാകുമെന്ന് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് യു.എം.ഹംസ അറിയിച്ചു.
പദ്ധതിയുടെ ഉദ്ഘാടനം നാളെ രാവിലെ 10 മണിക്ക് അച്ചനമ്പലത്ത് പ്രതിപക്ഷ ഉപ നേതാവ് പി.കെ കുഞ്ഞാലിക്കുട്ടി നിർവ്വഹിക്കും.
Post a Comment
Thanks