മലപ്പുറം ഉൾപ്പെടെ 9 ജില്ലകളിലെ സ്കൂളുകൾക്ക് നാളെ അവധി

 


സംസ്ഥാനത്ത് അധ്യാപകർക്കുള്ള ക്ലസ്റ്റർ പരിശീലനം ഉള്ള ജില്ലകളിൽ ഒന്ന് മുതൽ 10 വരെ ഉള്ള ക്ലാസുകൾക്ക് നാളെ അവധി പ്രഖ്യാപിച്ചു.സംസ്ഥാനത്തെ 9 ജില്ലകളിലാണ് നാളെ അവധി പ്രഖ്യാപിച്ചിട്ടുള്ളത്. പാലക്കാട് ജില്ലയിലെ മണ്ണാർക്കാട്,ചെർപ്പുളശ്ശേരി സബ്ജില്ലകളൊഴികെ അവധിയായിരിക്കും. കോട്ടയം, കൊല്ലം,എറണാകുളം,വയനാട് എന്നീ ജില്ലകളിലെ സ്കൂളുകൾ അല്ലാത്ത ജില്ലകളിലെ സ്കൂളുകൾക്കാണ് അവധി. 


കോട്ടയം, എറണാകുളം,വയനാട്,കൊല്ലം എന്നിവിടങ്ങളിൽ പ്രവൃത്തിദിനം

കൊല്ലം, എറണാകുളം ജില്ലകളിൽ 28 നും, കോട്ടയത്ത് 29 നും, വയനാട് 24 നുമാണ് പരിശീലനം നടക്കുക. ഈ സാഹചര്യത്തിൽ ഈ നാല് ജില്ലകളിലും നാളെ പ്രവൃത്തി ദിനമായിരിക്കും. എന്നാൽ മറ്റു ജില്ലകളിലെ 1 മുതൽ പത്ത് വരെയുള്ള ക്ലാസുകൾ നാളെ അവധിയായിരിക്കും.

Post a Comment

Thanks

Previous Post Next Post