കേരളത്തിലെ പള്ളിദർസുകൾ ലോകത്തിന് മാതൃക: മുഹിയുസ്സുന്ന പൊന്മള അബ്ദുൽ ഖാദർ മുസ്‌യാർ


കാനാഞ്ചേരി: കേരളത്തിൽ പരമ്പരാഗതമായി നിലനിൽക്കുന്ന പള്ളിദർസുകൾ ലോകത്തിന്  മാതൃകയാണെന്ന് സമസ്ത സെക്രട്ടറി മുഹിയുസ്സുന്ന പൊന്മള അബ്ദുൽ ഖാദിർ മുസ്ലിയാർ. 

"ജ്ഞാന വസന്തത്തിന്റെ കാൽ നൂറ്റാണ്ട്" എന്ന പ്രമേയത്തിൽ  അബൂബക്കർ മിസ്ബാഹി (പട്ടാമ്പി ഉസ്താദ്) വിളയൂരിന്‍റെ  മിസ്ബാഹുസ്സുന്ന ദർസ് സിൽവർ ജൂബിലി സമാപന സമ്മേളനം ഉദ്ഘാടന ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
 മൂന്ന് ദിസങ്ങളിലായി നടന്ന സമ്മേളനത്തിൽ മുതഅല്ലിം സമ്മേളനം, പൂർവ്വ വിദ്യാർത്ഥി സംഗമം, പ്രവാചക പ്രകീർത്തന സദസ്സ് , ആത്മീയ സമ്മേളനം എന്നിവ നടന്നു. സയ്യിദ് ഹബീബ് കോയ തങ്ങൾ ചെരക്കാപറമ്പ്,പാണക്കാട് അബ്ബാസലി ശിഹാബ് തങ്ങൾ, സയ്യിദ് അബ്ദുല്ല കോയ തങ്ങൾ വി.ടി.,ഡോ.ജലാലുദ്ദീൻ ജീലാനി വൈലത്തൂർ, ഡോ.ഫൈസൽ അഹ്സനി രണ്ടത്താണി, സിബ്അത്തുള്ള സഖാഫി മണ്ണാർക്കാട്,ഡോ.വി.ബി.എം റിയാസ് ആലുവ,മഅമൂൻ ഹുദവി വണ്ടൂർ,സയ്യിദ് ഫഖ്റുദ്ദീൻ അൽ ഹസനി കണ്ണന്തളി,സാദിഖലി ഫാളിലി ഗൂഡല്ലൂർ സംബന്ധിച്ചു.തുടർന്ന് അബൂബക്കർ മിസ്ബാഹിയുടെ അധ്യക്ഷതയിൽ ചേർന്ന സമാപന സമ്മേളനം താജുൽ മുഹഖിഖീൻ കോട്ടൂർ ഉസ്താദിൻ്റ ദുആയോടെ ആരംഭിച്ചു മുഹ്യുസ്സുന്ന പൊന്മള ഉസ്താദ് സമാപന സമ്മേളനം ഉദ്ഘാടനം ചെയ്തു.മുസ്തഫ ബാഖവി അൽ കാമിലി തെന്നല മുഖ്യപ്രഭാഷണം നിർവഹിക്കുകയും ചെയ്തു.

 നൂറുസ്സാദാത്ത് ബായാർ തങ്ങൾ സമാപന  ദുആക്ക് നേതൃത്വം നൽകി.മുഹ്യിദ്ദീൻ കുട്ടി ബാഖവി പൊന്മള, അബൂബക്കർ ശർവാനി, ത്വയ്യിബുൽ ബുഖാരി തങ്ങൾ മാട്ടൂൽ, ശംസുദ്ദീൻ മുസ്ലിയാർ തെയ്യാല,അബ്ദുൽ ഗഫൂർ സഖാഫി കൊളപറമ്പ്, അബ്ദുള്ള മുസ്‌ലിയാർ ഓമച്ചപ്പുഴ, സുലൈമാൻ മുസ്‌ലിയാർ വാവൂർ,യഹ്‌യ സഖാഫി പാണ്ടിക്കാട്, ബഷീർ മിസ്ബാഹി ഓമച്ചപ്പുഴ, അബ്ദുല്ലത്തീഫ് സഖാഫി വെന്നിയൂർ, എൻ. കുഞ്ഞാപ്പു,എന്നിവർ  ആശംസകൾ നേർന്നു.

Post a Comment

Thanks

Previous Post Next Post
Moonniyur Vartha