ചെമ്മാട് ദാറുൽ ഹുദ സനദ് ദാന-പ്രാർത്ഥന അനുസ്മരണ സമ്മേളനം ഡിസംബർ 8,9,10 ന് ചെമ്മാട് ഹിദായ നഗറിൽ നടക്കും

 
തിരൂരങ്ങാടി: ചെമ്മാട് ദാറുൽ ഹുദാ ഇസ്ലാമിക് യൂണിവേഴ്സിറ്റിയുടെ ബിരുദ ദാന സമേളനവും സ്ഥാപക നേതാക്കളുടെ അനുസ്മരണ പ്രാർത്ഥനാ സമ്മേളനവും 2023 ഡിസംബർ 8, 9, 10 ( വെള്ളി, ശനി, ഞായർ ) തിയ്യതികളിൽ  ചെമ്മാട് ദാറുൽ ഹുദാ ക്യാംപസിൽ വെച്ച് നടക്കും. 

ദാറുൽ ഹുദാ യിൽ നിന്നും 12 വർഷത്തെ പഠനം പൂർത്തിയാക്കിയ 26-ാമത് ബാച്ചിലെ 211  പണ്ഡിതർക്കാണ് ഹുദവി ബിരുദം നൽകുന്നത്. 

ദാറുൽ ഹുദായുടെ സ്ഥാപക നേതാക്കളായ എം.എം. ബഷീർ മുസ്ലിയാർ, ഡോ: യു.ബാപ്പുട്ടി ഹാജി, ചെറുശ്ശേരി സൈനുദ്ധീൻ മുസ്ലിയാർ  എന്നിവരുടെ അനുസ്മരണ പ്രാർത്ഥനാ സംഗമവുമാണ് നടക്കുന്നത്. ബിരുദ ദാന സമ്മേളനത്തിന്റെ വിജയത്തിനായി വിപുലമായ സ്വാഗത  സംഘ രൂപീകരണം നടന്നു. 

ദാറുൽ ഹുദയിൽ നടന്ന സ്വാഗത സംഘ രൂപീകരണ കൺവെൻഷൻ ദാറുൽ ഹുദാ യൂണിവേഴ്സിറ്റി വൈസ് ചാൻസിലർ ഡോ: ബഹാഉദ്ധീൻ മുഹമ്മദ് നദ്‌വി ഉൽഘാടനം ചെയ്തു. ഡോ: യു.വി.കെ. മുഹമ്മദ് അദ്ധ്യക്ഷ്യം വഹിച്ചു. ദാറുൽ ഹുദാ ജനറൽ സെക്രട്ടറി യു.ശാഫി ഹാജി സ്വാഗതം പറഞ്ഞു. സയ്യിദ് പി.എസ്.എച്ച്. തങ്ങൾ, കെ.എം. സൈതലവി ഹാജി, ആനമങ്ങാട് മുഹമ്മദ് കുട്ടി ഫൈസി, പി.കെ. അബ്ദു നാസിർ ഹുദവി, സി.എം. അബ്ദുസ്സമദ് ഫൈസി, കെ.സി. മുഹമ്മദ് ബാഖവി, യൂസുഫ് ഫൈസി മേൽമുറി, ഡോ: എ. അബ്ദുറഹ്മാൻ, എം. എം. കുട്ടി മൗലവി, ഇ.കെ. ഹൻ കുട്ടി ബാഖവി, സി.എച്ച്. ശരീഫ് ഹുദവി,ഹംസ ഹാജി മൂന്നിയൂർ പ്രസംഗിച്ചു. ഇസ്ഹാഖ് ബാഖവി നന്ദി പറഞ്ഞു. പാണക്കാട് സയ്യിദ് സാദിഖ് അലി ശിഹാബ് തങ്ങൾ മുഖ്യരക്ഷാധികാരിയും ഡോ: ബഹാഉദ്ധീൻ മുഹമ്മദ് നദ്‌വി ചെയർമാനും യു.ശാഫി ഹാജി ജനറൽ കൺവീനറും കെ.എം. സൈതലവി ഹാജി ട്രഷററും ആയി  വിപുലമായ സ്വാഗത സംഘം കമ്മറ്റിക്ക് രൂപം നൽകി.

റിപ്പോർട്ട്:
അഷ്റഫ് കളത്തിങ്ങൽ പാറ

Post a Comment

Thanks

أحدث أقدم