ഓണാഘോഷം:മാതൃകാ പ്രവർത്തനം നടത്തി മൂന്നിയൂർ പാറക്കടവ് ലക്കി സ്റ്റാർ ക്ലബ്ബ് പ്രവർത്തകർ.


മൂന്നിയൂർ:നാടും നഗരവും ഓണാഘോഷത്തോ ടനുബന്ധിച്ച് വൈവിധ്യമാർന്ന പരിപാടികൾ സംഘടിപ്പിച്ച് ആഘോഷം കെങ്കേമമാക്കിയപ്പോൾ മൂന്നിയൂർ പാറക്കടവ് ലക്കിസ്റ്റാർ ക്ലബ്ബ് പ്രവർത്തകർ ഈ വർഷത്തെ ഓണമാഘോഷിച്ചത് വേറിട്ട പ്രവർത്തനങ്ങളുമായിട്ടായിരുന്നു.

ആയിരവും പതിനായിരങ്ങളും ചിലവഴിച്ച് ഓണാഘോഷം പൊടിപൊടിക്കുന്ന ഹൈടെക് യുഗത്തിൽ ലക്കി സ്റ്റാർ ക്ലബ്ബ് പ്രവർത്തകർ ഓണാഘോഷം സേവന പ്രവർത്തനങ്ങൾക്ക് വേണ്ടി മാറ്റി വെച്ചത് ഏറെ പ്രശംസനീയമായി.ആഘോഷ പരിപാടികൾക്ക് വേണ്ടി ചിലവഴിക്കേണ്ട പണം  പാവപ്പെട്ട രോഗികൾക്ക് ആശ്വാസമാകുന്ന തരത്തിൽ ഉപയോഗിക്കുന്നതിന് വേണ്ടി 2 വീൽ ചെയറുകളും ഒരു വാക്കറും വാങ്ങി നാടിന് സമർപ്പിക്കാൻ തീരുമാനിച്ചത് പരക്കെ പ്രശംസിക്കപ്പെട്ടിരിക്കുകയാണ്. ഒരു വീൽ ചെയർ വാങ്ങുക എന്ന ആശയം വാട്സാപ് ഗ്രൂപ്പിൽ പങ്ക് വെച്ചപ്പോഴേക്കും സഹായ ഹസ്തം നീണ്ട് 2 വീൽചെയറും ഒരു വാക്കറും എന്ന നിലയിലേക്ക് എത്തിപ്പെടുകയായിരുന്നു. 

ഇക്കഴിഞ്ഞ ഓഗസ്റ്റ് പതിനഞ്ചിന് സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് ഇരുപത് ചെയറുകൾ ക്ലബ്ബ് നാടിന് സമർപ്പിച്ചിരുന്നു. മൊത്തം 50 കസേരകളും ലൈറ്റ് സംവിധാനങ്ങളും ടാർ പായയും ക്ലബ്ബിന്റെ കീഴിൽ ഇപ്പോൾ ഉണ്ട് .നാട്ടിൽ മരണം നടക്കുന്ന വീടുകളിൽ സൗജന്യ സേവന ങ്ങളുമായി ക്ലബ്ബ് പ്രവർത്തകർ എത്തിപ്പെടും.
ലക്കി സ്റ്റാർ ക്ലബ്ബ് നടത്തി വരുന്ന  ജീവകാരുണ്യ-സേവന പ്രവർത്തനങ്ങൾ മാതൃകാപരമാവുകയാണ്.

അഷ്റഫ് കളത്തിങ്ങൽ പാറ

Post a Comment

Thanks

Previous Post Next Post