തിരൂരങ്ങാടി :കനഡയിൽ നടന്ന പോലീസ് ഒളിമ്പിക്സിൽ മൂന്ന് സ്വർണ്ണ മേഡലും ഒരു വെള്ളി മെഡലും കരസ്ഥമാക്കിയ ജിതിൻ കുടുവിന്റെ ജന്മ നാടായ പെരുവള്ളൂർ പഞ്ചായത്തിൽ നിർമാണത്തിലിരിക്കുന്ന കായിക സമുച്ഛയത്തിന്റെ ഇഴഞ്ഞു നീങ്ങുന്ന പണികൾ ത്വരിതപ്പെടുത്താൻ ബന്ധപ്പെട്ടവർക്ക് കർശന നിർദ്ദേശം നൽകണമെന്ന് തിരൂരങ്ങാടി താലൂക്ക് വികസന സമിതി യോഗത്തിൽ ജനതാദൾ എസ് അംഗം എഞ്ചിനിയർ ടി മൊയ്തീൻകുട്ടി ആവശ്യപ്പെട്ടു.
സ്പോർട്സ് പ്രേമികൾ ഏറെയുള്ള പെരുവള്ളൂർ പഞ്ചായത്തിൽ ഇനിയും മതിയായ കായിക പരിശീലന സൗകര്യം ലഭ്യമല്ലാത്തത് ആശങ്കാജനകമാണ്.
സ്റ്റേഡിയം ഉൾക്കൊള്ളുന്ന നിർദ്ദിഷ്ട കായിക സമുച്ഛയത്തിന് നാടിന്റെ അഭിമാനമായി മാറിയ ജിതിൻ കുടുവിന്റെ പേര് നൽകണമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
വേങ്ങര ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ബെൻസീറ അധ്യക്ഷയായി
Post a Comment
Thanks