കൊളപ്പുറത്ത് അഗ്നിരക്ഷാസേന നിലയം വരുന്നു; നടപടികൾ പുരോഗമിക്കുന്നു


തിരൂരങ്ങാടി: വേങ്ങര മണ്ഡലത്തിലെ കൊളപ്പുറത്ത് ദേശീയ പാതയോട് ചേർന്ന് സ്ഥാപിക്കുന്ന അഗ്നിരക്ഷാസേന നിലയം നടപടികൾ പുരോഗമിക്കുന്നു. കൊളപ്പുറം തിരൂരങ്ങാടി റോഡിനോട് ചേർന്ന് കണ്ടെത്തിയ പൊതുമരാമത്ത് വകുപ്പിന്റെ സ്ഥലത്തിന് നിരാക്ഷേപ ഉത്തരവ്

ഉടനടി ലഭ്യമാകുമെന്നും പി.കെ.കുഞ്ഞാലിക്കുട്ടി എംഎൽഎ അറിയിച്ചു. കഴിഞ്ഞ യു. ഡിഎഫ് സർക്കാർ അനുവദിച്ച വേങ്ങര ഫയർ സ്റ്റേഷൻ അനുയോജ്യമായ സ്ഥലം ലഭ്യമാകാത്തത് കാരണം നിർമാണം ആരംഭിക്കാൻ സാധിക്കാതെ നീണ്ടു പോകുകയായിരുന്നു.

25 സെന്റ് സ്ഥലം എ ആർ നഗർ ഗ്രാമപഞ്ചായത്ത് പി എച്ച് സി വളപ്പിൽ അനുവദിച്ചെങ്കിലും ഇവിടെ നിർമാണം നടന്നില്ല.

Post a Comment

Thanks

أحدث أقدم