എടക്കര: കനത്ത മഴയിൽ മേലേ ഗൂഡല്ലൂരിൽ പാലം തകർന്നതിനെത്തുടർന്ന് ഇതുവഴി ഊട്ടിയിലേക്കുള്ള വാഹനഗതാഗതം നിരോധിച്ചു.
നിലവിൽ താൽക്കാലികമായി റോഡിന്റെ ഒരു വശത്തിലൂടെ മാത്രം വാഹനം കടത്തിവിടുന്നുണ്ട്. പ്രവൃത്തി പൂർണമാകും വരെ യാത്രക്കാർ മസിനഗുഡി വഴി വേണം ഇനി ഊട്ടിയിലേക്ക് പോകാൻ. വൈകീട്ട് അഞ്ചോടെയാണ് പാലത്തിന്റെ ഒരുവശം ഇടിഞ്ഞുവീണത്.
ബ്രിട്ടീഷുകാർ നിർമിച്ച പാലമാണിത്. ഗൂഡല്ലൂരിൽനിന്ന് 75 കിലോമീറ്ററാണ് മസിനഗുഡി വഴി ഊട്ടിയിലേക്കുളള ദൂരം. കൂടാതെ 36 വളവുകളും കടന്നുവേണം യാത്രചെയ്യാൻ. മൈസൂരു വനത്തിലൂടെ കടന്നുപോകുന്നതിനാൽ രാത്രി ഒൻപതിന് ശേഷം ഗതാഗതം നിരോധിച്ചിട്ടുണ്ട്.
إرسال تعليق
Thanks